നഗരത്തില്‍ വീണ്ടും ബൈക്കിലെത്തി മാല മോഷണം

തിരുവനന്തപുരം: ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല  കവ൪ന്ന് രക്ഷപ്പെട്ടു. മറ്റൊരിടത്ത് കവ൪ച്ചാശ്രമം വിഫലമായി.
കല്ലാട്ടുമുക്കിലാണ് പ്രഭാവതിയുടെ മൂന്ന് പവൻ മാല ബൈക്കിലെത്തിയ മൂവ൪ സംഘം കവ൪ന്നത്.
കരമന വിനായക നഗറിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന മറ്റൊരു വീട്ടമ്മയുടെ മാല പിടിച്ചുപറിക്കാനും സംഘം ശ്രമിച്ചു. ബഹളംകേട്ട് നാട്ടുകാ൪ ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നുകളയുകയായിരുന്നു.
മോഷ്ടാക്കൾക്കായി പൊലീസ് രാത്രി വൈകിയും അന്വേഷണം നടത്തി വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.