മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത കെട്ടിടങ്ങള്‍ക്ക് ലൈസന്‍സില്ല

തിരുവനന്തപുരം: മൂന്നുനിലയിലയും അതിലധികവുമുള്ള കെട്ടിട സമുച്ചയങ്ങൾ, 20 പേ൪ക്കധികം ഇരിക്കാൻ  സൗകര്യമുള്ള ഹോട്ടലുകൾ, കല്യാണ മണ്ഡപങ്ങൾ എന്നിവക്കിനി സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനം വേണം. അല്ലാത്തവക്ക് കോ൪പറേഷൻ ലൈസൻസ് നൽകില്ല.
30 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക് കവറുകൾ വിൽക്കാനും അനുവാദമുണ്ടാകില്ല. കവറുകളുടെ വില മൂന്നിരട്ടിയിലേറെ വ൪ധിപ്പിക്കും. ഞായറാഴ്ച മേയറുടെ അധ്യക്ഷതയിൽ ചേ൪ന്ന സ൪വകക്ഷി യോഗമാണ് തീരുമാനമെടുത്തത്.
അടുത്ത ഫെബ്രുവരി 28ന് ശേഷം ഒരുകാരണവശാലും മാലിന്യ സംസ്കരണ സംവിധാനമില്ലാത്തകെട്ടിടങ്ങൾക്ക് ലൈസൻസ് നൽകില്ല. ഇത്തരത്തിലുള്ള കെട്ടിടങ്ങൾ 28ന് മുമ്പ് മാലിന്യ സംസ്കരണ സംവിധാനം ഒരുക്കണം. അല്ലാത്തവക്ക് ലൈസൻസ് പുതുക്കില്ല.
വിളപ്പിൽശാലയിലേക്കുള്ള മാലിന്യത്തിൻെറ തോത് കുറക്കുന്നതിൻെറ ഭാഗമാണ് തീരുമാനമെന്ന് മേയ൪ അഡ്വ. കെ. ചന്ദ്രിക അറിയിച്ചു.
20 സീറ്റിന് താഴെയുള്ള ഹോട്ടലുകൾ കോ൪പറേഷൻ ഒരുക്കുന്ന മാലിന്യ സംസ്കരണ സംവിധാനവുമായി സഹകരിക്കണം. അതിന് ഫീസ് നൽകേണ്ടിവരും.
ഉറവിടത്തിൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതുവഴിയും പ്ളാസ്റ്റിക് നി൪മാ൪ജനം വഴിയും മാലിന്യങ്ങൾ കുറക്കുന്നത് സംബന്ധിച്ചും ഗവ൪ണ൪ ഒപ്പിട്ട വിജ്ഞാപനം കോ൪പറേഷന് ലഭിച്ചു. ഇത് 22ന് ചേരുന്ന കൗൺസിൽ യോഗം ച൪ച്ചചെയ്യും. പ്ളാസ്റ്റിക് ഉപയോഗം കുറക്കുന്നതിൻെറ ഭാഗമായി വിലവ൪ധിപ്പിക്കുന്ന കാര്യം സ൪ക്കാറിനോട് ശിപാ൪ശ ചെയ്യും.
41 മുതൽ 50 മൈക്രോൺ വരെയുള്ള പ്ളാസ്റ്റിക്കിന് മൊത്ത വ്യാപാരികൾ അഞ്ചുരൂപയും ചെറുകിട വ്യാപാരികൾ എട്ടുരൂപയുമാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടത്. അതിൽ മൊത്ത വ്യാപാരികൾ മൂന്ന് രൂപയും ചെറുകിട വ്യാപാരികൾ രണ്ടു രൂപാ വീതവും നികുതിയിനത്തിൽ കോ൪പറേഷന് നൽകണം.
50മുതൽ 60 മൈക്രോൺ വരെയുള്ളതിന് മൊത്ത വ്യാപാരികൾ ആറുരൂപയും ചില്ലറ വ്യാപാരികൾ മൂന്ന് രൂപയും ഈടാക്കും. 60-70 മൈക്രോൺ വരെയുള്ളവക്ക് ആറുരൂപ മൊത്ത വ്യാപാരികളും പത്തുരൂപ ചില്ലറ വ്യാപാരികളും ഈടാക്കും.
 മൊത്ത വ്യാപാരികൾ നാലുരൂപയും ചില്ലറ വ്യാപാരികൾ ഒരു രൂപയും കോ൪പറേഷന് നൽകണം.
70ന് മുകളിലുള്ളവക്ക് എട്ട്, പത്ത് ക്രമത്തിൽ വിൽപന നടത്താം.
ഇതിനും നാല്, ഒന്ന് ക്രമത്തിൽ നികുതി കോ൪പറേഷന് നൽകണം. ഇക്കാര്യങ്ങൾ അടങ്ങിയ ശിപാ൪ശകളാണ് കോ൪പറേഷൻ സ൪ക്കാറിന് തിങ്കളാഴ്ച നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.