കോഴിക്കോട് എഫ്.സി.ഐയില്‍നിന്ന് അരിയെടുക്കില്ല -വ്യാപാരികള്‍

പൊന്നാനി: കുറ്റിപ്പുറം എഫ്.സി.ഐയിൽ അരി ഇല്ലാത്തതിനാൽ കോഴിക്കോട്ട്നിന്ന് അരി എടുക്കണമെന്ന അധികൃതരുടെ നി൪ദേശം നടപ്പാക്കേണ്ടെന്ന് റേഷൻ ഹോൾസെയിൽ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കുറ്റിപ്പുറത്ത് അരി സ്റ്റോക്കില്ലാത്തതിനാൽ കോഴിക്കോട് വെസ്റ്റ് ഹിൽ എഫ്.സി.ഐയിൽനിന്ന് അരി എടുക്കാൻ അധികൃത൪ നി൪ദേശിച്ചിരുന്നു.
കുറ്റിപ്പുറത്ത്നിന്ന് അരി എടുക്കുന്നത് 11 റേഷൻ ഹോൾസെയിൽ ഡിപ്പോകളാണ്. കുറ്റിപ്പുറത്ത്നിന്ന് പൊന്നാനിയിലേക്ക് ലോറി ചാ൪ജ് 1310 രൂപയാണ്. കോഴിക്കോട്നിന്ന് പൊന്നാനിക്കെത്താൻ 4500 രൂപ നൽകണം. ഇതുകാരണം 4000 രൂപയിലേറെ അധിക ചെലവ് വരുമെന്ന് വ്യാപാരികൾ പറയുന്നു.
യോഗത്തിൽ ജില്ലാ പ്രസിഡൻറ് കൈപ്പള്ളി സക്കീ൪ ഹുസൈൻ അധ്യക്ഷത വഹിച്ചു. എസ്.എസ്. വാസുദേവൻ, സഹകരണ സംഘ പ്രതിനിധികൾ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.