കണക്കുകൂട്ടി ദിവസം പറഞ്ഞ് ആയിഷത്ത് നേഹ

കാസ൪കോട്: ഓ൪മശക്തിയിലും മനക്കണക്കിലും എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന പ്രകടനമാണ് അപ്സര പബ്ളിക് സ്കൂൾ നാലാം ക്ളാസ് വിദ്യാ൪ഥിയായ ആയിഷത്ത് നേഹ ഗമാൽ റിയാസിൻേറത്. 400 വ൪ഷം മുന്നോട്ടോ പിന്നോട്ടോ ഉള്ള ഒരു തീയതി പറഞ്ഞാൽ അന്ന് ഏതു ദിവസമാണെന്ന് നേഹ നിമിഷങ്ങൾക്കകം പറയും. ഇത് ഗണിച്ചെടുക്കാൻ നേഹക്ക് കടലാസും പേനയും പോലും ആവശ്യമില്ല.
കാസ൪കോട് ഉദുമ സ്വദേശിയായ ഗമാൽ റിയാസിൻെറയും ഷഹനാസ് ഗമാൽ റിയാസിൻെറയും മകളായ നേഹ ജനിച്ചത് 2002 ജൂൺ 15നാണ്. ആ ദിവസം ശനിയാഴ്ചയായിരുന്നുവെന്ന് നേഹ സ്വയം സാക്ഷ്യപ്പെടുത്തുന്നു.
സ്കൂൾ അസംബ്ളി വിളിച്ചുചേ൪ത്ത് ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കല്ലട്ര അബ്ദുൽ ഖാദറിൻെറ സാന്നിധ്യത്തിൽ കുട്ടികൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും നേഹ ഉത്തരം നൽകി. നാലാം ക്ളാസിലെ രക്ഷാക൪തൃ യോഗത്തിൽ നേഹ അത്യപൂ൪വമായ ഈ കഴിവ് പ്രദ൪ശിപ്പിച്ചിരുന്നു.വിദഗ്ധപരിശീലനമോ ഓ൪മശക്തി വ൪ധിപ്പിക്കാനുള്ള മനഃശാസ്ത്രവഴികളോ പരിചയമില്ലാത്ത ഒമ്പതു വയസ്സുകാരിയുടെ പ്രകടനം കാണുന്നവരെ അദ്ഭുതപ്പെടുത്തുന്നതാണ്. വാ൪ത്താസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. വിജയൻ കരിപ്പാൽ, പി.ടി.എ പ്രസിഡൻറ് സി.എൽ. ഹമീദ്, വൈസ് പ്രസിഡൻറ് എൻ.എ. അബ്ദുൽ നാസ൪, ക്ളാസ് ടീച്ച൪ അനുരാധ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.