പാലിയേറ്റിവ് പരിചരണത്തില്‍ യുവാക്കളുടെ പങ്ക് നിര്‍ണായകം -സെമിനാര്‍

തൃക്കരിപ്പൂ൪: സാന്ത്വന പരിചരണ സംവിധാനത്തിൽ യുവാക്കൾക്ക് സുപ്രധാനമായ പങ്കുവഹിക്കാനുണ്ടെന്ന് തൃക്കരിപ്പൂരിൽ നടന്ന ജില്ലാ സെമിനാ൪ അഭിപ്രായപ്പെട്ടു. ജനുവരി 25,26 തീയതികളിൽ പടന്നക്കാട്ട് നടക്കുന്ന സംസ്ഥാന പാലിയേറ്റിവ് വളൻറിയ൪ സംഗമത്തിന് മുന്നോടിയായി  ഇനീഷിയേറ്റിവ് ഇൻ പാലിയേറ്റിവ് കെയ൪ ജില്ലാ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാ൪ഥികൾക്ക് പഠനത്തിൻെറ ഭാഗമായിത്തന്നെ കോളജുകളിൽ സാന്ത്വന പരിചരണ യൂനിറ്റുകൾ ആരംഭിക്കാൻ കഴിയും. ഇതിനാവശ്യമായ സഹായ സഹകരണങ്ങൾ ജില്ല സമിതിയും  സംസ്ഥാന സമിതിയും നൽകും.
കിടപ്പിലായ രോഗികളെ അവരുടെ വീടുകളിൽ ചെന്ന് സമാശ്വസിപ്പിക്കുകയാണ്  വളൻറിയ൪മാ൪ പ്രാഥമികമായി ചെയ്യേണ്ടതെന്ന് സെമിനാറിൽ ‘പാലിയേറ്റിവ് കെയറും യുവാക്കളും’ എന്ന വിഷയം അവതരിപ്പിച്ച സംസ്ഥാന പ്രസിഡൻറ് എം.ജി. പ്രവീൺ പറഞ്ഞു.  വ൪ഷങ്ങളോളം കിടപ്പിലാവുന്ന രോഗികളുടെ മുഴുവൻ കാര്യങ്ങളിലും പാലിയേറ്റിവ് വളൻറിയ൪മാരുടെ  ജാഗ്രത അനിവാര്യമാണ്. വിവിധ കോളജുകളിൽ നിന്നുള്ള നാഷനൽ സ൪വിസ് സ്കീം വളൻറിയ൪മാരും പാലിയേറ്റിവ് വളൻറിയ൪മാരുമാണ് സെമിനാറിൽ പങ്കെടുത്തത്. തൃക്കരിപ്പൂ൪ പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീ൪ സെമിനാ൪ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി തൃക്കരിപ്പൂ൪ പള്ളത്തിലെ ടി.പി. സിറാജ് തൃക്കരിപ്പൂ൪ പാലിയേറ്റിവ് കെയ൪ സൊസൈറ്റിക്ക്  സംഭാവന നൽകിയ ഹോം കെയ൪ വാഹനവും  പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.   ഡോ.സി.കെ.പി.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. കെ.പി.നാരായണൻ, ഡോ.ഒ.കെ. ആനന്ദകൃഷ്ണൻ, ടി.പി.പത്മനാഭൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ ടി.അജിത, കെ.പി.സുഹറ എന്നിവ൪ സംസാരിച്ചു. കെ.വി.രാഘവൻ സ്വാഗതവും എം.ടി.പി.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു. ടി.എം.സി.ഇബ്രാഹിം എൻ.എസ്.എസ് വളൻറിയ൪മാ൪ക്കുള്ള സ൪ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.