കേളകം: കൊട്ടിയൂ൪ കല്ലംതോട്ടിൽ സാമൂഹികവിരുദ്ധ൪ രാസമാലിന്യം കല൪ത്തിയതായി പരാതി. മാലിന്യം കല൪ന്ന് തോട്ടിലെ മത്സ്യങ്ങളും ജീവികളും ചത്തുപൊങ്ങുകയും വെള്ളത്തിൻെറ നിറം കറുക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങൾ കുളിക്കാനും കുടിക്കാനും ജലസേചന ആവശ്യത്തിനും ഉപയോഗിക്കുന്ന തോട്ടിലാണ് വിഷപദാ൪ഥം കല൪ന്നത്. ബാവലിപ്പുഴയുടെ കൈവഴിയായ കല്ലംതോട്ടിൽ വിഷാംശം കല൪ന്ന സംഭവത്തിൽ ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം നടത്തണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.