കോഴിക്കോട്: മൂഴിക്കൽ-ആനക്കയം റോഡിൻെറ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ജനകീയ കമ്മിറ്റി പ്രവ൪ത്തക൪ക്ക് വീണ്ടും മ൪ദനം. മൂഴിക്കൽ കന്മയിൽ സക്കീ൪ ഹുസൈനാണ് (38) ഞായറാഴ്ച പരിക്കേറ്റത്.
ഇയാളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അയ്യൂബ്, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഇഫ്തികാ൪, മുഹാജി൪, റോഷൻ, സക്കീ൪ എന്നിവ൪ക്കെതിരെ കേസെടുത്തതായി ചേവായൂ൪ പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയുണ്ടായ സംഘ൪ഷത്തിൽ മൂഴിക്കൽ മലോൽ മഷ്ഹൂദിന് (22) പരിക്കേറ്റിരുന്നു. ഇതോടെ, മൂന്നുവ൪ഷമായി തക൪ന്നുകിടക്കുന്ന മൂഴിക്കൽ-ആനക്കയം റോഡുമായി ബന്ധപ്പെട്ട വിവാദം പുതിയ ദിശയിലെത്തി.
താഴെ മൂഴിക്കൽ ബസ്സ്റ്റോപ്പിനു സമീപത്തുനിന്ന് തുടങ്ങുന്ന രണ്ട് കിലോമീറ്റ൪ ദൈ൪ഘ്യമുള്ള റോഡാണിത്.
ജപ്പാൻ കുടിവെള്ള പൈപ്പിടാൻ വെട്ടിപ്പൊളിച്ചശേഷം റോഡ് അറ്റകുറ്റപ്പണി നടത്തിയില്ല. കന്മയിൽ, ആരാമ്പ്രം, ആനക്കയം തുടങ്ങിയ സ്ഥലങ്ങളിലുള്ളവ൪ക്ക് മൂഴിക്കലും ചെലവൂരിലേക്കുമെത്താനുള്ള എളുപ്പവഴിയാണിത്.
റോഡ് തക൪ച്ച, സ്ഥലത്ത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സി.പി.എമ്മും മുസ്ലിംലീഗും കോൺഗ്രസും റോഡ് സംബന്ധിച്ച് വിവിധ ബോ൪ഡുകൾ സ്ഥാപിച്ചു. ഏറ്റവുമൊടുവിൽ സി.പി.എം ഒഴികെയുള്ള സംഘടനകൾ ചേ൪ന്ന് ജനകീയ കമ്മിറ്റിയുണ്ടാക്കി. പൊട്ടിപ്പൊളിഞ്ഞ റോഡിൻെറ ഗൗരവം അധികൃതരെ ബോധ്യപ്പെടുത്താൻ ഭീമഹരജി തയാറാക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ ഇവ൪ ആവിഷ്കരിച്ചു.
ഇതിനിടെയാണ് ശനിയാഴ്ച വൈകീട്ട് സി.പി.എമ്മുകാ൪ റോഡിൽ മണ്ണിറക്കിയത്. രാത്രി 11 മണിയോടെ നികത്താനും ശ്രമിച്ചത് ജനകീയ കമ്മിറ്റി പ്രവ൪ത്തക൪ തടഞ്ഞു. ഇത് ചോദ്യംചെയ്തതാണ് മഷ്ഹൂദിന് മ൪ദനമേൽക്കാൻ കാരണം.
ഞായറാഴ്ച കൗൺസില൪, ചേവായൂ൪ എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ മധ്യസ്ഥ ച൪ച്ചകൾ നടന്നു. എസ്.ഐ തിരിച്ചുപോയശേഷം വീണ്ടും സംഘ൪ഷമുണ്ടായി.
കോ൪പറേഷൻ 16ാം വാ൪ഡായ ഇവിടെ സി.പി.എം പ്രതിനിധിയാണ് കൗൺസില൪. ജനകീയ കൂട്ടായ്മയിൽ റോഡ് നന്നാക്കിയാൽ നാണക്കേടാവുമെന്നതിനാലാണ് സി.പി.എം അക്രമമെന്ന് ജനകീയ കമ്മിറ്റി പ്രവ൪ത്തക൪ ആരോപിച്ചു. അതേസമയം, ആരോപണങ്ങൾ കൗൺസില൪ എം.പി. ഹമീദ് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.