വഴിവാണിഭക്കാരുടെ പുനരധിവാസ പദ്ധതി ജനുവരിയില്‍

തിരുവനന്തപുരം: നഗരത്തിലെ വഴിവാണിഭക്കാ൪ക്കായുള്ള പുനരധിവാസ പദ്ധതി ജനുവരിയിൽ. ശംഖുംമുഖം, മ്യൂസിയം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. പ്രയോജനം 150ൽ പരം തെരുവ് കച്ചവടക്കാ൪ക്ക്.
വ൪ഷങ്ങളായി തലസ്ഥാന നഗരിയിൽ വിവിധയിടങ്ങളിൽ വഴിവാണിഭം നടത്തി ഉപജീവനത്തിൽ ഏ൪പ്പെട്ടിരിക്കുന്ന  കച്ചവടക്കാരെ പുനരധിവസിപ്പിക്കാനാണ് നഗരസഭയുടെ 35 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പുതിയ പദ്ധതി. കേന്ദ്ര സ൪ക്കാറിൻെറ നഗരവികസന പദ്ധതി ഫണ്ടിൽ നിന്നാണ് തുക ലഭിക്കുക. പദ്ധതിയിൽ രജിസ്റ്റ൪ ചെയ്യുന്ന വ്യാപാരികൾക്ക് ഐഡൻറിറ്റി കാ൪ഡും യൂനിഫോമും വാഹനങ്ങളും നൽകും.
ചായത്തട്ട്, പാനിയങ്ങൾ വിൽക്കുന്നവ, സിഗററ്റ്, ബീഡി വിൽക്കുന്നവ എന്നിങ്ങനെ കച്ചവടക്കാരെ മൂന്നായി തിരിച്ചാണ് വാഹനങ്ങൾ നൽകുക. വണ്ടിയിൽ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരിക്കും. തട്ടുകടകൾക്ക് വാഷ് ബെയ്സിൻ, വേസ്റ്റ് നിക്ഷേപിക്കാൻ സംവിധാനവും ഉണ്ടാകും. വാഹനം നൽകുന്നവ൪ക്ക് ലൈസൻസും നൽകും.
നഗരത്തിൽ വ൪ഷങ്ങളായി വഴിവാണിഭം നടത്തുന്നവരെ സ്ഥലം കണ്ടെത്തി വിന്യസിക്കുന്നതിലൂടെ കച്ചവടക്കാരുടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് നഗരസഭ. മേയ൪ അഡ്വ. കെ. ചന്ദ്രികയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൊതുമരാമത്ത്, പൊലീസ്, കെ.എസ്.യു.ഡി.പി, ടി.ആ൪.ഡി.സി.എൽ എന്നിവയുടെ ഉദ്യോഗസ്ഥ൪ അടങ്ങിയ കമ്മിറ്റിക്ക് രൂപം നൽകി. ഈ കമ്മിറ്റിയായിരിക്കും ഉപഭോക്താക്കളെയും  അവരെ പുനരധിവസിപ്പിക്കുന്ന സ്ഥലവും കണ്ടെത്തുക. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ടി.ആ൪.ഡി.സി.എൽ എം.ഡി അനിൽകുമാ൪ പാണ്ഡാലയുടെ നേതൃത്വത്തിൽ വ്യാപാരികൾക്കായുള്ള വാഹനങ്ങളുടെ മോഡൽ തയാറാക്കി കമ്മിറ്റി മുമ്പാകെ വെച്ചിട്ടുണ്ട്. ചില നിബന്ധനകൾക്ക് വിധേയമായായിരിക്കും പുനരധിവാസം. റോഡ് വികസനം ആവശ്യമായി വന്നാൽ ഒഴിഞ്ഞുമാറണം എന്നതാണ് പ്രധാന വ്യവസ്ഥ.  
ഒഴിപ്പിക്കുമ്പോൾ മറ്റ് സ്ഥലം കണ്ടെത്തി നൽകാനും വ്യവസ്ഥയുണ്ട്. നഗരസഭ ഹെൽത്ത് ഓഫിസറുടെ നേതൃത്വത്തിൽ വിശദമായ നിബന്ധനകൾ തയാറായി വരുകയാണെന്ന് അധികൃത൪ പറഞ്ഞു. നഗരത്തിന് ഇണങ്ങുന്നതും ഉപകാരപ്രദമായ രീതിയിൽ തയാറാക്കുന്ന പദ്ധതി  വേളി, മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി തുടങ്ങി അനുയോജ്യമായ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.
പദ്ധതി ജനുവരിയിൽ ആരംഭിക്കാനാണ് നഗരസഭ തയാറെടുക്കുന്നതെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയ൪മാൻ പാളയം രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.