പിഞ്ചുകുഞ്ഞിന്‍െറ മരണം; അന്വേഷണത്തിന് ഡോക്ടര്‍മാരുടെ സംഘം വിതുരയില്‍

പാലോട്: പ്രതിരോധ കുത്തിവെപ്പ് നൽകിയ പിഞ്ചുകുഞ്ഞ് പിറ്റേന്ന് മരിച്ച സംഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയിലെ ഡോക്ട൪മാരുടെ  സംഘം വിതുരയിലെത്തി.
പരപ്പാറ മരുതുംമൂട് ഷാരിയ൪ മൻസിലിൽ ഷമീ൪-ഷാജില ദമ്പതികളുടെ  59 ദിവസം പ്രായമുള്ള  മകൾ അൻസി ആണ് വ്യാഴാഴ്ച  രാവിലെ മരിച്ചത്. പെൻറാവാലൻറ് വാക്സിൻ വിതുര കമ്യൂണിറ്റി ഹെൽത്ത് സെൻററിൽനിന്ന് ബുധനാഴ്ച പകലാണ് അൻസിക്ക് നൽകിയത്.
അൻസിക്കൊപ്പം വാക്സിൻ നൽകിയ രണ്ട് പേരെ ആശുപത്രിയിലും മൂന്നുപേരെ വീടുകളിലുമെത്തി സംഘം പരിശോധിച്ചു. ഇവ൪ക്കാ൪ക്കും ആരോഗ്യപ്രശ്നങ്ങളില്ളെന്നും അൻസിയുടെ മരണം വാക്സിനേഷനെ തുട൪ന്നാണോയെന്ന് പോസ്റ്റ്മോ൪ട്ടത്തിന് ശേഷമേ കണ്ടെത്താനാവൂവെന്നും അവ൪ പറഞ്ഞു. അൻസിയുടെ പിതാവ് ഷമീറിൻെറ ആലംകോട്ടുള്ള വസതിയും സംഘം സന്ദ൪ശിച്ചു. ഷമീ൪ വിദേശത്തുനിന്ന് എത്തിയ ശേഷമാണ് ഖബറടക്കിയത്. ലോകാരോഗ്യ സംഘടനയുടെ സംസ്ഥാന കൺസൾട്ടൻറ് ഡോ. ആശ രാഘവൻ, ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ട൪  ഡോ. ശ്രീധ൪ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.