പാറശ്ശാല: അമരവിള ചെക് പോസ്റ്റിൽ സെയിൽസ് ടാക്സ് ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.
ഒന്നരലക്ഷം രൂപയാണ് പിഴയീടാക്കിയത്. ശനിയാഴ്ച പുല൪ച്ചെ അഞ്ചോടെ സെയിൽസ് ടാക്സ് കമീഷണ൪ സുരേഷ് കുമാറിൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ബൈക്കുകൾ, കാറിൻെറ ഡിക്കി, സീറ്റിനടിയിൽ എന്നിങ്ങനെ ഇറച്ചിക്കോഴികളെ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ഇത്തരത്തിൽ കോഴിക്ക് മാത്രം 35,000 രൂപയുടെ നികുതി ഈടാക്കി. കൂടാതെ ബസുകളിലും മറ്റു വാഹനങ്ങളിലും ഒളിപ്പിച്ച് കൊണ്ടുവന്ന ഇലക്ട്രോണിക്സ് സാധനങ്ങൾക്കും നികുതി ചുമത്തി. കഴിഞ്ഞ ദിവസം പാറശ്ശാല സി.ഐ റിയാസിൻെറ നേതൃത്വത്തിൽ പൊലീസ് ചെക്പോസ്റ്റിൽ വാഹനങ്ങൾ പരിശോധിച്ച് ഇറച്ചിക്കോഴിക്കടത്ത് പിടികൂടിയിരുന്നു.
ഇതിനെ തുട൪ന്നാണ് ഇന്നലെ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥ൪ പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.