ബജ്പെ കടവില്‍ ലോറി ഡ്രൈവറെ കൊന്നത് ക്ളീനറെന്ന് പൊലീസ്

കുമ്പള: ഇച്ചിലങ്കോട് ബജ്പെ കടവിൽ ലോറി ഡ്രൈവറെ കൊന്നത് അതേ വണ്ടിയിലെ ക്ളീനറാണെന്ന് തെളിഞ്ഞതായി കേസന്വേഷിക്കുന്ന കുമ്പള സി.ഐ ടി.പി. രഞ്ജിത് പറഞ്ഞു. തളിപ്പറമ്പ് ആലക്കോട് നടുവിൽ കുന്നിലെ സുകുമാരനാണ് (36) കൊല്ലപ്പെട്ടത്. ഇതേ വണ്ടിയിലെ ക്ളീന൪ ഷിജോ (38)യാണ് പ്രതി.
ഇരുവരും മണലെടുക്കാനായി 13ന് രാത്രി പത്തരയോടെ ലോറിയുമായി കടവിലെ ക്യൂവിലെത്തിയിരുന്നു. രാത്രിയോടെ രണ്ടുപേരും ഒരുമിച്ച് മദ്യപിച്ചു. മദ്യലഹരിയിൽ ഇരുവരും കലഹിച്ച് അവസാനം പ്രതി മഴുവിൻെറയൊ മറ്റോ കൈപ്പിടികൊണ്ട് സുകുമാരനെ അടിച്ചുവീഴ്ത്തുകയായിരുന്നുവത്രെ. ഇവ൪ തമ്മിലുണ്ടായ വാക്കേറ്റവും ബഹളവും സമീപവാസികളും കേട്ടിരുന്നു. മൂന്നരയോടെ കടവിലേക്ക് വരുകയായിരുന്ന മറ്റൊരു ലോറിയിലെ ജീവനക്കാ൪ ഒരാൾ വീണുകിടക്കുന്നതായി കണ്ടിരുന്നു. എന്നാൽ, മദ്യപിച്ച് കിടന്നതാണെന്നാണ് അവ൪ ധരിച്ചത്.
സംഭവം പുറത്താവുമെന്നായതോടെ പ്രതി ചമച്ച നാടകമായിരുന്നുവത്രെ ആളെ കൂട്ടലും ആശുപത്രിയിൽ പോകലും മറ്റും. രാത്രി കടവിലെത്തി താൻ വണ്ടിക്കകത്തും ഡ്രൈവ൪ കാബിനിന് മുകളിലും ഉറങ്ങാൻ കിടന്നുവെന്നും മൂന്നരയോടെ ഉണ൪ന്ന് നോക്കിയപ്പോൾ കാബിനിന് മുകളിൽ ഡ്രൈവറെ കണ്ടില്ളെന്നും അന്വേഷിച്ചപ്പോൾ തൊട്ടപ്പുറം പരിക്കേറ്റ് കിടക്കുന്നത് കണ്ടുവെന്നുമാണ് പ്രതി പൊലീസിൽ പറഞ്ഞിരുന്നത്. എന്നാൽ, സുകുമാരൻെറ ബന്ധുക്കളെത്തി സംഭവത്തിൽ ദുരൂഹതയുള്ളതായി പരാതിപ്പെട്ടതോടെ പൊലീസ് ക്ളീനറെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിക്കുകയായിരുന്നു.
മംഗലാപുരത്ത് നടത്തിയ പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ടിൽ മുഖത്തും കാലുകളിലും ആന്തരിക പരിക്കുകൾ ഉള്ളതായി തെളിഞ്ഞിരുന്നു. തലക്ക് പിന്നിൽ അടിയേറ്റ ക്ഷതമാണെന്നും വ്യക്തമായിരുന്നു. പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ട് പ്രകാരമാണ് കൊലപാതകമെന്ന് ഉറപ്പിച്ചത്. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏറെ ദുരൂഹതകൾ ഉളവാക്കിയ സംഭവത്തിൻെറ ചുരുളഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.