മോഷണക്കേസുകളിലെ പ്രതി പിടിയില്‍

എടക്കര: കണ്ണൂ൪ ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയെ എടക്കരയിൽ പിടികൂടി. ചുങ്കത്തറ മാമ്പൊയിലിലെ കാരപ്പുറത്ത് വീട്ടിൽ ചന്ദ്രൻ എന്ന കൊല്ലൻ ചന്ദ്രനെയാണ് (40) എടക്കര പൊലീസ് പിടികൂടിയത്. ഡിസംബ൪ 14ന് ചുങ്കത്തറ ബസ്സ്റ്റാൻഡിൽ മദ്യലഹരിയിൽ എത്തിയ പ്രതി ഓട്ടോ, ബസ് എന്നിവയുടെ ചില്ല് അടിച്ചു തക൪ത്തിരുന്നു. ഓട്ടോ തൊഴിലാളികൾ വിവരമറിയിച്ചതിനെ തുട൪ന്ന് സ്ഥലത്തെത്തിയ എടക്കര എ.എസ്.ഐ ഗോപാലകൃഷ്ണനും സംഘവും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ട്രെയിൻ, ബസ്, ഉത്സവപറമ്പ്, ബാ൪ എന്നിവ കേന്ദ്രീകരിച്ച് ഒറ്റക്കും സംഘം ചേ൪ന്നും പോക്കറ്റടിയും മോഷണവും നടത്തിയതായി ഇയാൾ മൊഴി നൽകി. തിരൂരിൽനിന്ന് എടക്കര, ചുങ്കത്തറ പ്രദേശങ്ങളിലേക്ക് കഞ്ചാവ് വിൽപനക്കെത്തിച്ചിരുന്നതായും മൊഴി നൽകി.  ഉപയോഗിക്കാൻ കരുതിയ  കഞ്ചാവും പ്രതിയിൽനിന്ന് കണ്ടെടുത്തു. 2003ൽ ഇരിട്ടി കച്ചേരിക്കടവ് സ്വദേശി ഈത്തപുറത്ത് ജോസഫിൻെറ 2000 രൂപ പിടിച്ചുപറിച്ച കേസിൽ മട്ടന്നൂ൪ കോടതിയിൽ വിചാരണക്കിടെ മുങ്ങിയാണ് മോഷണവും പിടിച്ചുപറിയും നടത്തിയിരുന്നത്. തിരൂ൪, ഗുഡല്ലൂ൪, ചുങ്കത്തറ എന്നിവിടങ്ങളിൽ നിന്ന് വിവാഹം കഴിച്ച ഇയാൾ ഓരോ സ്ഥലങ്ങളിലും മാറിമാറിയാണ് മോഷണം നടത്തിയിരുന്നത്. ഇരിട്ടി പൊലീസിന് കൈമാറിയ പ്രതിയെ മട്ടന്നൂ൪ കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.