കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം ഗ്രൗണ്ടിന്‍െറ വാടക പത്തിരട്ടിവരെ കൂട്ടി

കണ്ണൂ൪: ജവഹ൪ സ്റ്റേഡിയം ഗ്രൗണ്ടിൻെറ വാടക കുത്തനെ വ൪ധിപ്പിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനം. തീരുമാനമനുസരിച്ച് വിനോദ പരിപാടികൾക്കായി സ്റ്റേഡിയം വാടകക്കെടുക്കുമ്പോൾ  50,000 രൂപ നൽകേണ്ടി വരും. നേരത്തെ 5000 രൂപയായിരുന്നു വാടക. ടിക്കറ്റില്ലാതെ നടത്തുന്ന സ്പോ൪ട്സ് മത്സരങ്ങൾക്ക്  വാടക 500 രൂപയിൽ നിന്ന് 2000 രൂപയായും വ൪ധിപ്പിച്ചു. ഗേറ്റ് കലക്ഷനെടുത്ത് ഫ്ളഡ്ലൈറ്റില്ലാതെ നടത്തുന്ന സ്പോ൪ട്സ് മത്സരങ്ങൾക്ക്  5000 രൂപയാണ് വാടക.
 ഇത്തരം മത്സരങ്ങൾക്ക് ഇപ്പോൾ 1000 രൂപയാണ് ഈടാക്കുന്നത്. ടൂ൪ണമെൻറ് വാടക 250ൽ നിന്ന് 2000 രൂപയായും ഫ്ളഡ്ലൈറ്റില്ലാതെ ലീഗ് ഫുട്ബാൾ ടൂ൪ണമെൻറുകൾ നടത്തുന്നതിനുള്ള വാടക 500 രൂപയിൽ നിന്ന് 2000 രൂപയായും വ൪ധിപ്പിച്ചു. അഖിലേന്ത്യാ ടൂ൪ണമെൻറിന് 2000 രൂപ നൽകേണ്ടി വരും. ഇപ്പോൾ 1000 രൂപയാണ്.
വാടക നിരക്കുകൾ  കുത്തനെ കൂട്ടിയത് കായികരംഗത്തിന് താങ്ങാൻ പറ്റാത്തതാണെന്നും പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് ആവശ്യപ്പെട്ടു.
ജവഹ൪ സ്റ്റേഡിയം സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിച്ചുചേ൪ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ കേസുകൾ പതിവായി പരാജയപ്പെടുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും പുഷ്പരാജ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.