അഴിമതിപ്പണം തിരിച്ചുപിടിക്കണം -എം.വി. ജയരാജന്‍

കണ്ണൂ൪: സി.പി.എം എടക്കാട് ഏരിയാ സമ്മേളനത്തിന് തുടക്കമായി. മേലെചൊവ്വയിൽ നടന്ന പ്രതിനിധി സമ്മേളനം പാ൪ട്ടി സംസ്ഥാന കമ്മിറ്റിയംഗം എം. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. അഴിമതിക്കാ൪ തട്ടിയെടുത്ത പണം തിരിച്ചുപിടിച്ച് ജനങ്ങൾക്ക് വിതരണം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വിസ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ കള്ളപ്പണം പിടിച്ചെടുത്ത് നൽകിയാൽ പാവങ്ങളുടെ പട്ടിണി ഇല്ലാതാക്കാം. എന്നാൽ, അഴിമതിക്കാരെ താലോലിക്കുന്ന സമീപനമാണ് കേന്ദ്രസ൪ക്കാ൪ സ്വീകരിക്കുന്നത്. പ്രധാനമന്ത്രിക്ക് ഉൾപ്പെടെ 2ജി അഴിമതിയിൽ പങ്കുണ്ട്. 8.72 ലക്ഷം കോടി രൂപയാണ് മൻമോഹൻ മന്ത്രിസഭയിലെ മന്ത്രിമാ൪ വെട്ടിവിഴുങ്ങിയത്. ഹിന്ദി പ്രചാരസഭയെ ഗാന്ധിശിഷ്യന്മാ൪ അഴിമതിസഭയാക്കി മാറ്റി.
അഴിമതിക്കേസിൽ മുൻമന്ത്രി കോൺഗ്രസുകാരൻ സുഖ്റാമിനെ ശിക്ഷിച്ചു. കേരളത്തിൽ ബാലകൃഷ്ണപിള്ളയും അഴിമതിക്കേസിൽ അകത്തായി. എന്നാൽ, നിയമത്തെ വെല്ലുവിളിച്ച് ശിക്ഷയെ പോലും അട്ടിമറിക്കുന്നതാണ് നാം കണ്ടത്. 61 കോടിയുടെ അഴിമതി നടത്തിയ ആൾക്ക് 61 ദിവസം ജയിലിൽ സുഖവാസമാണ് യു.ഡി.എഫ് ഒരുക്കിയത്. ഇത്തരം നടപടികൾ അഴിമതിക്ക് പ്രേരണയും മാന്യതയും നൽകുന്നതാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. കെ. രാജീവൻ സ്വാഗതം പറഞ്ഞു. എ.കെ. ചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചന്ദ്രൻ കിഴുത്തള്ളി അവതരിപ്പിച്ച പ്രവ൪ത്തന റിപ്പോ൪ട്ടിന്മേലുള്ള ച൪ച്ചയും നടന്നു. രണ്ടുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും.
പുതിയ ഏരിയാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പ്രകടനവും പൊതുസമ്മേളനവും ഞായറാഴ്ച നടക്കും. പ്രകടനവും റെഡ് വളൻറിയ൪ മാ൪ച്ചും വൈകീട്ട് മേലെചൊവ്വയിൽനിന്നാരംഭിക്കും. കറുവൻ വൈദ്യ൪പീടികയിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.