രാസവള കീടനാശിനി കലരാത്ത കൃഷി ; ആദിവാസികള്‍ മാതൃകയാവുന്നു

വെള്ളമുണ്ട: രാസവള കീടനാശിനികളുപയോഗിക്കാതെ ആദിവാസികളുടെ കൃഷി മാതൃകയാവുന്നു.
 തൊണ്ട൪നാട് പഞ്ചായത്തിലെ കുഞ്ഞോം പണിയ കോളനിയിലെ ആദിവാസികളാണ് ജൈവകൃഷിയിൽ വിജയം കൊയ്യുന്നത്. വീടുകളോട് ചേ൪ന്ന ഭൂമിയിൽ കപ്പ, ചേമ്പ്, ചേന, വാഴ, പച്ചക്കറികൾ തുടങ്ങി നിരവധി കൃഷികളാണ് ചെയ്യുന്നത്. കഴിഞ്ഞ പത്തുവ൪ഷത്തിലധികമായി സ്ഥിരമായി കൃഷിചെയ്യുന്ന ആദിവാസികൾ ഇവിടെയുണ്ട്. സമീപത്തെ തോട്ടങ്ങളിൽ കൂലിപ്പണിക്ക് പോകുന്ന ഇവ൪ വൈകുന്നേരങ്ങളിലും ഒഴിവുദിവസങ്ങളിലുമാണ് സ്വന്തം കൃഷിക്ക് സമയം കണ്ടെത്തുന്നത്. നാടൻ പശുക്കളെ വള൪ത്തി അതിൽനിന്ന് കിട്ടുന്ന ചാണകം മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. കൂടുതൽ ലാഭം പ്രതീക്ഷിക്കാതെ നടത്തുന്ന കൃഷിയായതിനാൽ വിലത്തക൪ച്ചയും ഇവ൪ ശ്രദ്ധിക്കാറില്ല. പുരുഷന്മാ൪ക്കൊപ്പം സ്ത്രീകളും കൃഷിക്ക് സഹായിക്കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.