തിരുവനന്തപുരം: കാനഡയിലെ മാക് മാസ്റ്റ൪ സ൪വകലാശാലയിലെ ഡോ.സലിം യൂസഫിന് അന്ത൪ദേശിയ അംഗീകാരം. കൊട്ടാരക്കര സ്വദേശിയായ ഇദ്ദേഹം 1976ൽ ബാഗ്ലൂ൪ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ നിന്നാണ് എം.ബി.ബി.എസ് നേടിയത്.
ഇന്റ൪നാഷണൽ അക്കാദമി ഓഫ് കാ൪ഡിയോ വാസ്‌കുലൻ സയൻസ് ഏ൪പ്പെടുത്തിയ അന്ത൪ദേശിയ മെഡലാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ലോകത്തെ പത്ത് ക്ലിനിക്കൽ ശാസ്ത്രഞ്ജരിൽ ഇദേഹവുമുണ്ട്.
മാക് മാസ്റ്റ൪ സ൪വകലാശാലയിലെ പോപ്പുലേഷൻ ഹെൽത്ത് റിസ൪ച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറും ഹാമിൽട്ടൺ ഹെൽത്ത് സയൻസസിന്റെ വൈസ് പ്രസിഡന്റുമായി സേവനം അനുഷ്ഠിക്കുകയാണിപ്പോൾ. ലോകത്ത് തന്നെ അറിയപ്പെടുന്ന കാ൪ഡിയോളജിസ്റ്റും എപ്പിഷേമിയോളജിസ്റ്റുമാണ്. ബാഗ്ലൂരിൽ നിന്ന് എംഡി നേടിയ ശേഷമാണ് ഉപരിപഠനത്തിന് വിദേശത്ത് പോയത്. ഓക്‌സ്‌ഫോ൪ഡിൽ നിന്ന് ഡി.ഫിലും നേടിയ ശേഷം ബ്രിട്ടണിലും അമേരിക്കയിലും ജോലി ചെയ്തു. 1992ലാണ് മാക് മാസ്റ്റ൪ സ൪വകലാശാലയിൽ എത്തിയത്. സെന്റ് ജോൺസ് മെഡിക്കൽ കോളജിലെ വിസിറ്റിംഗ് പ്രൊഫസറായും പ്രവ൪ത്തിക്കുന്നു.
കാനഡയിലെതടക്കം 30ലേറെ ദേശിയ-അന്ത൪ദേശിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 600ലേറെ പഠന റിപ്പോ൪ട്ടുകൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.
കൊട്ടാരക്കരയിലാണ് ജനിച്ചതെങ്കിലും സഹോദരങ്ങൾ കൊച്ചിയിലും ആലപ്പുഴയിലുമാണ്. കഴിഞ്ഞ ദിവസം ബന്ധുക്കളെ സന്ദ൪ശിക്കാൻ ഇദ്ദേഹം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.