ബിവറേജസ് ഒൗട്ട്ലെറ്റിലെ ക്രമക്കേട് വിജിലന്‍സ് പിടികൂടി

തിരുവനന്തപുരം:  ബിവറേജസ് കോ൪പറേഷൻെറ മദ്യവിൽപനശാലയിൽ അമിതവില ഈടാക്കുന്നുവെന്ന  പരാതിയെ തുട൪ന്ന് വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. അമ്പലംമുക്കിലെ വിൽപനശാലയിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ബാലൻസ് നൽകുമ്പോൾ പതിനഞ്ചോളം രൂപ കുറച്ചാണ് നൽകിയിരുന്നത്.  ഇത് വിജിലൻസ് കൈയോടെ പിടികൂടി.  കൗണ്ടറിലെ പണം എണ്ണിനോക്കിയപ്പോൾ 2000ൽപരം രൂപയുടെ കുറവ് കണ്ടെത്തി. ഉച്ചവരെയുളള കളക്ഷനിൽനിന്ന് പണം മാറ്റിയശേഷം അമിതമായി വാങ്ങുന്ന തുക വെച്ച് കണക്ക് ശരിയാക്കുകയാണ് പതിവെന്ന്  വിജിലൻസിന് ബോധ്യപ്പെട്ടു.
വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള  ശങ്ക൪ റെഡ്ഡിയുടെ നി൪ദേശാനുസരണം  സ൪ക്കിൾ ഇൻസ്പെക്ട൪മാരായ ജി. അജിത്കുമാ൪, ഉജ്വൽ, ശ്യാംലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.