വെയ് ബ്രിഡ്ജ്: തട്ടിപ്പ് തടയാന്‍ നാല് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍

പാലക്കാട്: വാളയാറിലെ ആ൪.ടി.ഒ ചെക്പോസ്റ്റിനെ ചുറ്റിപ്പറ്റി നടക്കുന്ന തട്ടിപ്പുകളിൽ നടപടി സ്വീകരിച്ചതായി ആ൪.ടി.ഒ ജോസ് പോൾ അറിയിച്ചു. കഴിഞ്ഞ ദിവസം തൂക്കച്ചീട്ടിൽ വെട്ടിപ്പ് നടത്തിയ മൂന്ന് ലോറികൾ ആ൪.ടി.ഒ വകുപ്പ് ജീവനക്കാ൪ പിടികൂടിയിരുന്നു.ഇതിൻെറ പശ്ചാത്തലത്തിൽ പാലക്കാട് ആ൪.ടി.ഒയും തൃശൂ൪ ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ ഐ.വി. വ൪ഗീസും വെള്ളിയാഴ്ച ചെക്പോസ്റ്റിൽ സംയുക്ത പരിശോധന നടത്തി. അസി. മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ടറുടെ ക൪ശന നിരീക്ഷണത്തിലാകും ഇനി മുതൽ സ്വകാര്യ വെയ് ബ്രിഡ്ജ്. ഇതിനായി റൊട്ടേഷൻ അടിസ്ഥാനത്തിൽ നാല് അസി. മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪മാരെക്കൂടി നിയോഗിക്കും. നിലവിൽ ഒമ്പത് അസി. ഇൻസ്പെക്ട൪മാരും മൂന്ന് ഇൻസ്പെക്ട൪മാരുമാണ് ആ൪.ടി.ഒ ചെക്പോസ്റ്റിൽ ജോലി ചെയ്യുന്നത്. ഇനി മുതൽ അസി. ഇൻസ്പെക്ട൪മാരുടെ എണ്ണം 12 ആകും. ലോറിയുടെ തൂക്കം നോക്കുന്നതിനുള്ള 20 രൂപ സ്വകാര്യ വെയ്  ബ്രിഡ്ജുകാരന് ലഭിക്കും. രശീതിയുടെ പ്രിൻറ് എടുക്കുന്നതും തൂക്കം നിരീക്ഷിക്കുന്നതും ഇനി മുതൽ മോട്ടോ൪ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരാകും. ട്രാൻസ്പോ൪ട്ട് കമീഷണറുടെ കുടി അനുമതിയോടെയാണ് പുതിയ പരിഷ്കാരങ്ങൾ. ചെക്പോസ്റ്റ് കൂടുതൽ സുതാര്യമാക്കുന്നതിൻെറ ഭാഗമാണ് നടപടികളെന്ന് ആ൪.ടി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.