മലപ്പുറം: ജനവാസ കേന്ദ്രങ്ങളിലൂടെയടക്കം കടന്നുപോകുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയകറ്റാൻ സ൪ക്കാ൪ തയാറാവണമെന്ന് സോളിഡാരിറ്റി മലപ്പുറം ഏരിയാ പ്രസിഡൻറ് വി. ഉബൈദ് ആവശ്യപ്പെട്ടു. വാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട് സോളിഡാരിറ്റി മലപ്പുറം ഏരിയാ കിഴക്കേതല പാസ്പോ൪ട്ട് ഓഫിസിനു സമീപം സംഘടിപ്പിച്ച വിശദീകരണ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് കുടുംബങ്ങളെ കുടിയിറക്കിയും കൈവശഭൂമി തുഛമായ വിലക്ക് ഏറ്റെടുത്തും പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സമീപനത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് സോളിഡാരിറ്റി ശക്തി പകരും. പൊതുയോഗത്തിൽ ഏരിയാ അസി.സെക്രട്ടറി സി.എച്ച്. ബഷീ൪ അധ്യക്ഷതവഹിച്ചു. ഷഫീഖ് കോട്ടപ്പടി സ്വാഗതവും പി. അമാനുല്ല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.