കോട്ടപ്പടി സ്റ്റേഡിയത്തിലെ കടമുറി ലേലം: അഡ്വാന്‍സും വാടക സംഖ്യയും അമിതമെന്ന്

മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയം കോംപ്ളക്സിലെ മുറികൾ വാടകക്ക് നൽകാനായി സ്പോ൪ട്സ് കൗൺസിൽ നിശ്ചയിച്ച തുക ഏറിയെന്ന് ആക്ഷേപം. എ, ബി ബ്ളോക്കുകൾക്കും ഒന്നാം നിലക്കും നിശ്ചയിച്ച അഡ്വാൻസ് തുക താങ്ങാനാവില്ളെന്നാണ് വ്യാപാരികളുടെ പരാതി.
35.44 ചതുരശ്ര മീറ്റ൪ വിസ്തീ൪ണമുള്ളവക്ക് 20 ലക്ഷം രൂപ അഡ്വാൻസും 12000 രൂപ മാസ വാടകയുമാണ് നിശ്ചയിച്ചിട്ടുള്ളത്. 13.33 ചതുരശ്ര മീറ്റ൪ വിസ്തീ൪ണമുള്ളവക്ക് പത്ത് ലക്ഷം രൂപയും 6000 രൂപയുമാണ്. ഒന്നാം നിലയിൽ 17.23 ചതുരശ്ര മീറ്ററുള്ള മുറികൾക്ക് എട്ട് ലക്ഷവും 5000 രൂപയുമാണ് വാടക. അഡ്വാൻസും വാടകയും കുറക്കണമെന്നാണ് ആവശ്യം. മാസവാടക തുക ലേലം ചെയ്യാനാണ് സ്പോ൪ട്സ് കൗൺസിലിൻെറ തീരുമാനം.
ഇപ്പോൾ നഗരസഭയുടെ കെട്ടിടങ്ങൾക്ക് പ്രതിമാസം 4000 രൂപക്ക് താഴെ മാത്രം വാടക നൽകുന്നിടത്ത് സ്പോ൪ട്സ് കൗൺസിൽ ഇത്രയും ഉയ൪ന്ന തുക ഈടാക്കിത്തുടങ്ങിയാൽ നഗരസഭ മുറികളുടെ വാടക സംഖ്യ ഉയ൪ത്തുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്. സ്റ്റേഡിയത്തിലെ മുറികളുടെ ലേലം ഡിസംബ൪ 24ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.