പൂക്കോട്ടുംപാടം: ജൈവ വൈവിധ്യത്തിൻെറ കലവറ തേടി ഭാവിയുടെ വനപാലക൪ നിലമ്പൂ൪ കാടുകളിൽ. പാലക്കാട് വാളയാ൪ ഫോറസ്റ്റ് സ്കൂളിലെ ട്രെയിനി ഗാ൪ഡുകളാണ് നിലമ്പൂരിൽ ക്യാമ്പിനെത്തിയത്. 52 പേരാണ് പരിശീലനത്തിനുള്ളത്. തൃശൂ൪, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവ൪ക്കാണ് പരിശീലനം. 12 ദിവസം നടക്കുന്ന പരിശീലനത്തിൽ അഞ്ച് ദിവസം നിലമ്പൂ൪ കെ.എഫ്.ആ൪.ഐയിലും ബാക്കി ദിവസങ്ങൾ പാട്ടക്കരിമ്പ്, നെടുങ്കയം, കനോലി പ്ളോട്ട്, ചാത്തുമേനോൻ ഫ്ളോട്ട്, ആഢ്യൻപാറ എന്നിവിടങ്ങളിലുമാണ് ക്യാമ്പ്. വനത്തിൻെറ തരം തിരിവ്, ലക്ഷണം, ഉൾകൊള്ളാവുന്ന മരങ്ങളുടെ എണ്ണം, ചെടികൾ, ശാസ്ത്രീയ നാമം എന്നിവ കണ്ടെത്തുന്നതിനും തേക്ക് ഉൾപ്പെടെയുള്ള പ്ളാൻേറഷനുകളുടെ പരിപാലനവും പഠനത്തിലുൾപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂ൪ കെ.എഫ്.ആ൪.ഐലെ ശാസ്ത്രജ്ഞൻ ചന്ദ്രശേഖരനാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വൈസ് പ്രിൻസിപ്പൽ മാത്യൂസാണ് സംഘത്തലവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.