മലയാളികള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്

തിരുവനന്തപുരം: മുല്ലപ്പെരിയാ൪ പ്രശ്‌നത്തിന്റെ പേരിൽ മലയാളികൾക്കെതിരായി തുടരുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ തമിഴ്‌നാട് സ൪ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന അയപ്പഭക്തരെ കേരളത്തിൽ പീഡിപ്പിക്കുന്നുണ്ടെന്നും തൊഴിലാളികളെ പണിയെടുക്കാൻ അനുവദിക്കുന്നില്ലെന്നും മറ്റുമുള്ള തെറ്റായ വാ൪ത്തകൾ പ്രചരിക്കുന്നതാണ് മലയാളികൾക്കെതിരായ അക്രമങ്ങൾക്ക് കാരണമെന്നും എല്ലാവരും സംയമനം പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.

സ൪വകക്ഷിസംഘത്തിന് പ്രധാനമന്ത്രി ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന എ.എൻ. രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.