പടന്ന: മാട്ടുമ്മൽ ബോട്ട് ജെട്ടി പരിസരത്തു കഞ്ചാവ് വിൽപന. രാവിലെയും ഉച്ചക്ക് ശേഷം വൈകീട്ട് ഏഴ് വരെയുമാണ് വിൽപനയെന്നാണ് സൂചന. പല തവണ കഞ്ചാവുമായി പിടിയിലാവുകയും കേസ് നിലനിൽക്കുകയും ചെയ്യുന്നയാളാണ് വിൽപന നടത്തുന്നത്.
ഇയാളുടെ ഇടനിലക്കാരാണത്രെ പലയിടങ്ങളിലായി വിൽപന നടത്തുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ളവ൪ മാട്ടുമ്മലിലേക്ക് കഞ്ചാവു വാങ്ങാൻ എത്തുന്നുമുണ്ട്. മദ്യ വിൽപനയും വ്യാപകമാണ്. പൊലീസ് നടപടിയെടുക്കാത്തതിൽ നാട്ടുകാ൪ക്ക് പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.