തളര്‍ന്നു കിടക്കുന്ന തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ആശ്വാസമെത്തി

കാസ൪കോട്: തെങ്ങിൽനിന്ന് വീണ് കിടപ്പിലായ തെങ്ങുകയറ്റ തൊഴിലാളി  ഹരിപുരം കരിക്കൊടി സുധാകരന് ചികിത്സാ സഹായമായി മുഖ്യമന്ത്രി 25,000 രൂപ അനുവദിച്ചു. രണ്ടരവ൪ഷം മുമ്പാണ് അപകടമുണ്ടായത്. കൂടാതെ അദ്ദേഹത്തിനും ഭാര്യ മാനസിക്കും പെൻഷൻ ആനുകൂല്യവും അനുവദിച്ചു.
പുല്ലൂ൪-പെരിയ പഞ്ചായത്തിലെ പൊള്ളക്കടയിലെ തെങ്ങിൽനിന്ന് വീണ് കിടപ്പിലായ തൊഴിലാളി ശിവദാസനും (46) 25,000 രൂപ ചികിത്സാ സഹായവും ഭാര്യ കാ൪ത്യായനിക്ക് പെൻഷനും അനുവദിച്ചു.
മാനസിക അസ്വസ്ഥത ബാധിച്ച കാഞ്ഞങ്ങാട്ട് അരയിയിലെ നാരായണൻ-കുട്ട്യൻ ദമ്പതികളുടെ മക്കളായ സുമക്കും സുരേഷിനും ചികിത്സാ സഹായമായി 20,000 രൂപയും പെൻഷനും അനുവദിച്ചു. രണ്ട് കാലും തള൪ന്ന് കിടപ്പിലായ ചെമ്മനാടിലെ അബ്ദുല്ലയുടെ ഭാര്യ സുഹറാബിക്ക് മുഖ്യമന്ത്രി 10,000 രൂപ അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.