കാസ൪കോട്: കിടന്നിടത്തുനിന്ന് എഴുന്നേൽക്കാൻപോലും കഴിയാത്ത പതിനൊന്നുകാരി അലീബ എൻഡോസൾഫാൻ പട്ടികക്ക് പുറത്ത്. ജന്മനാ വൈകല്യം ബാധിച്ച അലീബക്ക് ഇപ്പോൾ ലഭിക്കുന്നത് വികലാംഗ പെൻഷനായി 140 രൂപ മാത്രമാണ്. മകളെ എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ ചേ൪ത്ത് ആവശ്യമായ സഹായം ചെയ്തുതരണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആലംപാടി എരിയപ്പാടിയിലെ ഫരീദയുടെയും സെയ്ഫുല്ലയുടെയും അഞ്ച് മക്കളിൽ രണ്ടാമത്തെ മകളാണ് അലീബ. മുംബൈക്കാരനായ യുവാവിനെ വിവാഹം കഴിച്ചതിനുശേഷം കഴിഞ്ഞ കുറേക്കാലമായി മുംബൈയിലാണ് താമസം. മകളുടെ അസുഖവുമായി ബന്ധപ്പെട്ട് നാട്ടിലെത്തി. നോമ്പുകാലമായതിനാൽ ക്യാമ്പിൽ പങ്കെടുക്കാനായില്ല. തുട൪ന്ന് ബോവിക്കാനം ഗവ. ആശുപത്രിയിൽ ചികിത്സ തേടി ഡോക്ടറെ കാണിച്ചു. ആശുപത്രി വഴി എൻഡോസൾഫാൻ ആനുകൂല്യത്തിന് അപേക്ഷ നൽകി. എന്നാൽ, ലിസ്റ്റിൽ ഉൾപ്പെട്ടില്ല. എൻഡോസൾഫാൻ ആനുകൂല്യങ്ങൾ ഒന്നും അലീബക്ക് ലഭിച്ചില്ളെന്ന് മാതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്വന്തമായി വീടില്ലാത്ത കുടുംബം എരിയപ്പാടിയിലെ ലക്ഷംവീട് കോളനിയിൽ വാടക ക്വാ൪ട്ടേഴ്സിലാണ് താമസം. ഹിലാൽ, ഫാത്തിമ, അബ്ദുറഹ്മാൻ, സുമയ്യ എന്നിവരാണ് അലീബയുടെ മറ്റ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.