കണ്ണൂ൪: പള്ളിക്കുന്ന് വില്ളേജ് ഓഫിസിൽനിന്ന് രേഖകൾ കവ൪ന്ന കേസിൽ പ്രതികൾക്ക് ഏഴുവ൪ഷം തടവും പിഴയും. ഓഫിസ് കുത്തിത്തുറന്ന് നികുതി രസീതുകളും സീലും കവ൪ന്ന കേസ് പ്രതികളായ മാനന്തവാടി തൈക്കാട്ടെ ടി.കെ. സുരേഷ് (54), മുഴക്കുന്ന് പാലയിലെ കല്ലൻചിറയിൽ കെ.പി. മുരളീധരൻ (50) എന്നിവരെയാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് (ഒന്ന്) മജിസ്ട്രേറ്റ് സി. മുജീബ്റഹ്മാൻ വിവിധ വകുപ്പുകൾ പ്രകാരം ഏഴുവ൪ഷം വീതം തടവിനും 1000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.
2010 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം. ഓഫിസിൻെറ വാതിൽ തക൪ത്ത് അലമാരയിലും മേശവലിപ്പിലും സൂക്ഷിച്ച 94190 നമ്പ൪ ബുക്കിൽനിന്ന് 9418978 മുതൽ 9419000 വരെ 23 നികുതി രസീതുകളും ഡ്യൂപ്ളിക്കേറ്റും 94191 ബുക്കിലെ 9419069 മുതൽ 9419100 വരെ 32 നികുതി രസീതുകളും വില്ളേജ് ഓഫിസിലെ സീലുകളും കവ൪ന്നുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.