വാണിയപ്പാറയില്‍ വീട് കത്തിനശിച്ചു

ഇരിട്ടി: വാണിയപ്പാറ മണിമരുതുംചാലിലെ കട്ടക്കയത്ത് ടോമിയുടെ വീട് കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. അടുക്കളയിൽ ഉണക്കാനിട്ടിരുന്ന റബ൪ഷീറ്റിന് തീപിടിച്ച് ആളിപ്പടരുന്നതിനിടെ ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിക്കുകയായിരുന്നു.
വീടും വീട്ടിലുണ്ടായിരുന്ന ഫ൪ണിച്ചറും വിലപിടിപ്പുള്ള മറ്റു വസ്തക്കളും പൂ൪ണമായും കത്തിനശിച്ചു.
ഇരിട്ടിയിൽനിന്നെത്തിയ ഫയ൪ഫോഴ്സും കരിക്കോട്ടക്കരി പൊലീസും നാട്ടുകാരും ചേ൪ന്ന് ഏറെ പാടുപെട്ടാണ് തീയണച്ചത്. വീട്ടിലുണ്ടായിരുന്നവ൪ ഓടിരക്ഷപ്പെട്ടതിനാൽ ആ൪ക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.