ടെക്സാസ്: ബ്രിട്ടീഷ് എഴുത്തുകാരനും സാഹിത്യനിരൂപകനും പത്രപ്രവ൪ത്തകനുമായ ക്രിസ്റ്റഫ൪ എറിക് ഹിച്ചൻസ് (62) അന്തരിച്ചു. ടെക്സാസിലെ ആശുപത്രിയിൽ ന്യൂമോണിയയെ തുട൪ന്നാണ് മരണം. അ൪ബുദ രോഗത്തിന് ചികിൽസയിലായിരുന്നു.
വാനിറ്റി ഫെയ൪, ദി ടൈംസ് ലിറ്റററി സപ്ലിമെന്റ്, ഡെയ്ലി എക്സ്പ്രസ്, ലണ്ടൻ ഈവനിങ്ങ് സ്ററാൻഡേ൪ഡ്, ന്യൂസ്ഡേ, ദി അറ്റ്ലാന്റിക് തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ ആയിരക്കണക്കിന് ലേഖനങ്ങളും റിപ്പോ൪ട്ടുകളും നിരൂപണങ്ങളും എഴുതിയിട്ടുണ്ട്.
17 പുസ്തകങ്ങളുടെ രചയിതാവാണ്. 2007ൽ പുറത്തിറക്കിയ ഗോഡ് ഈസ് നോട്ട് ഗ്രേറ്റ്എന്ന ഗ്രന്ഥം അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി. ഹൌ റിലീജ്യൻ പോയിസൺസ് എവരിതിങ്ങ്, ഹിച്ച്22, ദ ട്രയൽ ഹെന്റി കിസ്സിങ്ങ൪ എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട മറ്റു രചനകൾ. ആ൪ഗ്യുവബ്ലി എന്ന ലേഖന സമാഹാരം ഈ വ൪ഷം പുറത്തിറക്കി.
സ്വേഛാധിപത്യത്തിനെതിരെ ധീരമായി പടവെട്ടിയ ഹിച്ചൻസ് പ്രഗൽഭനായ വാഗ്മിയും ആയിരുന്നു. ഇറാഖ് യുദ്ധത്തെ അനുകൂലിക്കുകയും 2004ലെ ഉപതെരഞ്ഞെടുപ്പിൽ ജോ൪ജ് ഡബ്ല്യൂ ബുഷിനെ പിന്താങ്ങുകയും ചെയ്തു.
1960കളിൽ രാഷ്ട്രീയ റാലികളിൽ പങ്കെടുത്തതിന്റെ പേരിൽ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വിയറ്റ്നാം യുദ്ധത്തെ എതി൪ത്തതിന് ലേബ൪ പാ൪ട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് അന്തരാഷ്ട്ര സോഷ്യലിസ്റ്റ് മാഗസിന്റെ കറസ്പോണ്ടന്റായി. സപ്തംബ൪ 11അക്രമണത്തിന് ശേഷം തന്റെ ഇടത് ചിന്താഗതി ഉപേക്ഷിച്ചു.
2010 ജൂണിലാണ് അദ്ദേഹത്തിന്റെ രോഗം തിരിച്ചറിഞ്ഞത്. തന്റെ പോരാട്ട വീര്യം അവസാനം വരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.