തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ എയ൪ ഇന്ത്യ ഹാങ്ങ൪ യൂനിറ്റ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് കേന്ദ്ര വ്യോമയാന മന്ത്രി വയലാ൪ രവിയാണ് ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവരെ തഴഞ്ഞതായി ആരോപണമുണ്ട്.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്താണ് യൂനിറ്റ് സ്ഥാപിക്കാൻ ചാക്കയിൽ 15 ഏക്ക൪ ഏറ്റെടുത്ത് നൽകിയത്. റബ൪ വ൪ക്സും സ൪ക്കാ൪ ക്വോ൪ട്ടേഴ്സും ഒഴിപ്പിച്ചാണ് സ്ഥലം ഏറ്റെടുത്തുനൽകിയത്. പ്രവ൪ത്തനം ആരംഭിച്ചെങ്കിലും ഇടക്കാലത്ത് നി൪മാണം ഇഴയുകയായിരുന്നു. ശശി തരൂ൪ എം.പി ഇടപെട്ടാണ് നി൪മാണ പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കിയത്. എയ൪ ഇന്ത്യ എക്സ്പ്രസിൻെറ ആസ്ഥാനം മുംബൈയിൽ നിന്ന് കേരളത്തിലേക്ക് മാറ്റുന്നതോടെ ഉദ്ഘാടനവും പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. എയ൪ ഇന്ത്യ എക്സ്പ്രസ് ആസ്ഥാനം കൊച്ചിയിൽ എത്തിയതല്ലാതെ യൂനിറ്റ് ഉദ്ഘാടനം നീളുകയായിരുന്നു.
എന്നാൽ ഡിസംബ൪ 18ന് വയലാ൪ രവി വ്യോമയാന വകുപ്പ് ഒഴിയുമെന്നറിഞ്ഞതോടെയാണ് ഉദ്ഘാടനം വേഗത്തിലാക്കിയത്. 70 കോടി മുടക്കിയാണ് യൂനിറ്റ് സ്ഥാപിച്ചത്. 17,000 ചതുരശ്രമീറ്റ൪ വിസ്തീ൪ണമുള്ള ഹാങ്ങറിൽ ഒരേസമയം രണ്ട് വിമാനങ്ങൾ അറ്റകുറ്റപ്പണിചെയ്യാം. ഹാങ്ങ൪ വ൪ക്ഷോപ്, ഏപ്രൺ എന്നിവ ഇതിൽപ്പെടും. ആദ്യഘട്ടത്തിൽ എയ൪ ഇന്ത്യയുടെയും പിന്നീട് മറ്റ് വിമാനങ്ങളുടെയും അറ്റകുറ്റപ്പണികൾ ഇവിടെ നടത്താം.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നി൪മിച്ച യൂനിറ്റിൽ മുകളിലേക്ക് തുറക്കുന്നതും വൈദ്യുതി ഉപയോഗിച്ച് തുറക്കുന്നതുമായ കവാടം ഇന്ത്യയിൽ ആദ്യമാണ്. യൂനിറ്റ് പ്രവ൪ത്തിച്ചുതുടങ്ങുന്നതോടെ തിരുവനന്തപുരത്തുനിന്നുള്ള എയ൪ ഇന്ത്യ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. എയ൪ ഇന്ത്യ വിമാനങ്ങൾക്ക് അറ്റകുറ്റപ്പണി വേണ്ടിവന്നാൽ യാത്ര മുടങ്ങുകയും ദിവസങ്ങൾക്കുശേഷം മുംബൈയിൽനിന്ന് വിദഗ്ധ൪ എത്തുകയോ അല്ളെങ്കിൽ വിമാനം മുംബൈയിലേക്ക് കൊണ്ടുപോകുകയോ ആണ് പതിവ്.
ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാ൪, ശശി തരൂ൪ എം.പി തുടങ്ങിയവ൪ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.