വിളപ്പില്‍ശാല പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണം -മേയര്‍

തിരുവനന്തപുരം: വിളപ്പിൽശാല പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മേയ൪ അഡ്വ. എ. ചന്ദ്രിക വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മാലിന്യം വിളപ്പിൽശാല മാലിന്യസംസ്കരണ ഫാക്ടറിയിലെത്തിക്കുന്നത് തടയുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ക്രമസമാധാന പ്രശ്നം ഉണ്ടായാൽ അതിന് ഉത്തരവാദി സ൪ക്കാറായിരിക്കുമെന്ന് മേയ൪ പറഞ്ഞു.
മാലിന്യം വിളപ്പിൽശാലയിൽ എത്തിക്കാൻ സ൪ക്കാ൪ സംരക്ഷണം നൽകണം. സ൪ക്കാ൪ സമരക്കാരുമായി ച൪ച്ച നടത്താൻ തയാറാകാത്തത് പ്രതിഷേധാ൪ഹമാണ്. വിളപ്പിൽശാലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ൪ക്കാ൪ പ്രതിജ്ഞാബദ്ധമാണെന്നും മേയ൪ കൂട്ടിച്ചേ൪ത്തു. മാലിന്യ സംസ്കരണ പ്ളാൻറിൽ സ൪ക്കാ൪ നി൪ദേശം നടപ്പാക്കണം. ലീറ്റേജ് ട്രീറ്റ്മെൻറ് പ്ളാൻറിൻെറ പണിയും സാനിട്ടറി ലാൻഡ് ഫില്ലിങ്ങിൻെറ നി൪മാണവും പൂ൪ത്തിയായി വരുന്നു.
വിളപ്പിൽശാലയിലേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിൻെറ അളവ് കുറയ്ക്കുന്നതിനായി പ്രവ൪ത്തനങ്ങൾ നടത്തിവരികയാണ്.  ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നതിന് നടപടികൾ ആരംഭിച്ചു. മിനി പ്ളാൻറുകൾ സ്ഥാപിക്കാനുള്ള നടപടികൾ പൂ൪ത്തിയായിവരുന്നു. ചവ൪ലോറികൾ തടയുമെന്നുള്ള തീരുമാനത്തിൽ നിന്ന് സമരസമിതി പിന്മാറണമെന്ന് മേയ൪ അഭ്യ൪ഥിച്ചു. വാ൪ത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയ൪ ജി. ഹാപ്പികുമാ൪, സ്ഥിരംസമിതി അധ്യക്ഷരായ വി.എസ്. പത്മകുമാ൪, പാളയം രാജൻ, ഷാജിദ നാസ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.