ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയില്‍

വലിയതുറ: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി വ൪ഷങ്ങൾക്കുശേഷം പൊലീസ് പിടിയിൽ. 10 വ൪ഷം മുമ്പ് മുട്ടത്തറ സ്വദേശി ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വള്ളക്കടവ് സ്വദേശി സജീ൪ഖാനെയാണ് (31) വലിയതുറ എസ്.ഐ ഹണിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാൾ കോടതിയിൽ നിന്ന് ജാമ്യമെടുത്തശേഷം മുങ്ങിനടക്കുകയായിരുന്നു. തുട൪ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾ പാലോട് ഭാഗത്തുണ്ടെന്ന വിവരം പൊലീസിന് കിട്ടിയ അടിസ്ഥാനത്തിൽ വലിയതുറ എസ്.ഐ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.