വീട് കത്തി നശിച്ച സെയ്തുവിനും കുടുംബത്തിനും സൂനാമി ഭവനം തുറന്നുകൊടുത്തു

പുറത്തൂ൪: കൂട്ടായി കാട്ടിലപള്ളിയിൽ വീട് കത്തി നശിച്ച സെയ്തുവിനും കുടുംബത്തിനും ആറ് മാസത്തേക്ക് താൽക്കാലികമായി സൂനാമി ഭവനം തുറന്നുകൊടുത്തു.
 കലക്ട൪ എം.സി. മോഹൻദാസിൻെറ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിലാണ് കാട്ടിലപ്പള്ളിയിലെ സൂനാമി ഭവനത്തിൽ ഒഴിഞ്ഞ് കിടന്ന വീട് അനുവദിച്ചത്. മത്സ്യതൊഴിലാളിയായ ചെറിയകത്ത് സെയ്തുവിൻെറ ഓല വീട് ബുധനാഴ്ച രാവിലെയാണ് പൂ൪ണമായി കത്തി നശിച്ചത്. 25 കോഴികളും 40,000 രൂപയും അഞ്ച് പവൻ സ്വ൪ണവും വിലപ്പെട്ട രേഖകളും വസ്ത്രങ്ങളും പൂ൪ണമായി കത്തിയിരുന്നു.
പുറത്തൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജൻ കരേങ്ങലാണ് വീടിൻെറ താക്കോൽദാനം നി൪വഹിച്ചത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. പ്രശാന്ത്, സി.പി. ലക്ഷ്മി, വില്ളേജ് ഓഫിസ൪ മധുസൂധനൻ എന്നിവ൪ ചടങ്ങിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.