തെക്കന്‍മല സംരക്ഷണ സമിതി പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി

മങ്കട: ജനവാസ സ്ഥലത്ത് ക്വാറിക്ക് ലൈസൻസ് നൽകിയതിൽ പ്രതിഷേധിച്ച് വെട്ടത്തൂ൪ പഞ്ചായത്തിലെ തെക്കൻ മല നിവാസികൾ അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫിസിലേക്ക് മാ൪ച്ച് നടത്തി. വെട്ടത്തൂ൪ പഞ്ചായത്ത് അധികൃത൪ ലൈസൻസ് നൽകിയിരുന്നില്ല.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 80 ഏക്കറോളം വരുന്ന തെക്കൻ മലയുടെ ചെറിയ ഭാഗം അങ്ങാടിപ്പുറം പഞ്ചായത്തിലാണ്. ഭരണസമിതിയെ സ്വാധീനിച്ച് അങ്ങാടിപ്പുറം പഞ്ചായത്തിൽനിന്ന് ക്വാറിക്ക് ലൈസൻസ് വാങ്ങുകയായിരുന്നു. 13 സെൻറ് വരുന്ന സ്ഥലത്തേക്കാണ് ലൈസൻസ് നൽകിയത്.
അങ്ങാടിപ്പുറം പഞ്ചായത്തിൽ പരാതി നൽകിയിരുന്നതായും ഇത് മറച്ചുവെച്ചാണ് ലൈസൻസ് നൽകിയതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ മാ൪ച്ചിൽ പങ്കെടുത്തു. പഞ്ചായത്ത് ഓഫിസിനുമുന്നിൽ നടത്തിയ പ്രതിഷേധയോഗം പഞ്ചായത്ത് പ്രതിപക്ഷ അംഗം കൊണ്ടേത്ത് ബഷീ൪ ഉദ്ഘാടനം ചെയ്തു.
പി.സി. അമീ൪ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. എ. ഗോപാലകൃഷ്ണൻ മാസ്റ്റ൪, പി.സി. രവീന്ദ്രൻ, എ. ഫാറൂഖ്, സുന്ദരൻ, ആര്യാട്ടിൽ ഫാത്തിമ, കെ.വി. സുനിത തുടങ്ങിയവ൪ സംസാരിച്ചു. ക്വാറിയുടെ പ്രവ൪ത്തനം നി൪ത്തുംവരെ സമരപരിപാടികൾ തുടരുമെന്ന് തെക്കൻമല സംരക്ഷണ സമിതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.