നീലേശ്വരം: കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലത്ത് കടലാമകൾക്ക് ഈറ്റില്ലമൊരുക്കിയ ‘തീരം’ പ്രകൃതി സംരക്ഷണ സമിതി പ്രവ൪ത്തക൪ കടലാമ സ൪വേ നടത്തുന്നതിനിടയിൽ കടലാമകളുടെ മുട്ട കണ്ടെത്തി. കണ്ണൂ൪ ജില്ലയിലെ പാലക്കോട്, കാസ൪കോട് ജില്ലയിലെ നീലേശ്വരം തൈക്കടപ്പുറം അഴിമുഖങ്ങൾക്കിടയിലുള്ള 32 കിലോമീറ്റ൪ തീരത്ത് നടത്തിയ സ൪വേയിലാണ് കടലാമകളുടെ കൂടുകളും മുട്ടകളും കണ്ടത്. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ സ൪വേ വ്യാഴാഴ്ചയാണ് അവസാനിപ്പിച്ചത്. ‘തീര’ത്തിൻെറ അഞ്ച് അംഗങ്ങളാണ് സ൪വേ സംഘത്തിലുണ്ടായിരുന്നത്.
മുൻകാലങ്ങളിൽ പകൽനേരത്തുപോലും ആമകൾ തീരത്ത് മുട്ടയിടാറുണ്ടായിരുന്നുവെന്ന് നാട്ടുകാ൪ പറഞ്ഞതായി പ്രസിഡൻറ് എം.ടി. സുരേഷ്ബാബു പറഞ്ഞു. കഴിഞ്ഞ ഏതാനും വ൪ഷങ്ങളായി ആമകളുടെ വരവ് കുറഞ്ഞതായി കണ്ടെത്തി. വ്യാപകമായ മണലൂറ്റൽമൂലം കടൽത്തീരം ശോഷിക്കുന്നതുകൊണ്ടാണ് ആമകളുടെ വരവ് കുറയുന്നത്.
ഒലീവ് റിഡ്ലി ഇനത്തിൽപെട്ട കടലാമകളാണ് അധികവും തീരത്ത് മുട്ടയിടാറ്. പണ്ടുകാലത്ത് എട്ടുതരം കടലാമകളിൽ ഏറ്റവും വലിയ ലത൪ബാക്ക് ഇനത്തിൽപെട്ട കടലാമകളും മുട്ടയിടാൻ തീരത്ത് വന്നിരുന്നു. കടലാമകളിൽ ഏറ്റവും ചെറുതാണ് ഒലീവ് റിഡ്ലി. വംശനാശം നേരിടുന്ന ജീവികളാണിവ. സെപ്റ്റംബ൪ മുതൽ മാ൪ച്ച് വരെയാണ് ഇവയുടെ പ്രജനനകാലം. കടലിൽനിന്ന് 30 മീറ്ററോളം കരയിലേക്ക് കയറി മുൻചിറകുകൾകൊണ്ട് ഉണക്ക മണൽ മാറ്റി, പിൻചിറകുകൊണ്ട് ഒന്നരയടി താഴ്ചയിൽ കുഴികുഴിച്ച് മുക്കാൽ മണിക്കൂ൪കൊണ്ട് 50 മുതൽ 190 വരെ മുട്ടയിടുന്നു. മുട്ട ഭദ്രമായി സൂക്ഷിക്കാൻ കുഴി മൂടി ശരീരഭാരംകൊണ്ട് കുഴി അടിച്ചമ൪ത്തി പാടില്ലാതാക്കാൻ ഉണക്ക മണൽ വാരിയെറിഞ്ഞാവും ആമയുടെ മടക്കം. സൂര്യൻെറ ചൂടിൽ 45 മുതൽ 60 ദിവസംകൊണ്ട് മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ കടലിലേക്ക് പോവും.
സ൪വേക്കിടയിൽ 14ന് രാത്രി ഒരുമണിക്ക് വലിയപറമ്പ് പോസ്റ്റ് ഓഫിസ് ജെട്ടി ബീച്ചിൽനിന്ന് 95 മുട്ടകൾ ഇവ൪ക്ക് ലഭിച്ചു. നീലേശ്വരം തൈക്കടപ്പുറത്തെ കടലാമ സംരക്ഷണ പ്രവ൪ത്തനത്തിലേ൪പ്പെട്ട ‘നെയ്തലി’നെ ഏൽപിച്ചു.
മറ്റു ജില്ലകളിലേക്ക് കൂടി കടലാമകളുടെ സ൪വേയും സംരക്ഷണവും വ്യാപിപ്പിക്കുന്നതിന് മുന്നോടിയായുള്ള പ്രവ൪ത്തനവുമായാണ് ‘തീരം’ പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എം.ടി. സുരേഷ്ബാബുവിൻെറ നേതൃത്വത്തിലുള്ള സംഘം തൈക്കടപ്പുറത്തെത്തിയത്. ഇവ൪ക്ക് വേണ്ട സഹായങ്ങളുമായി രതീശൻ കൊടക്കാട്, ജയൻ ഇടയിലക്കാട്, കെ. രാജൻ, പി.വി. ഗംഗാധരൻ, എൻ.പി. ഗോപാലൻ, കുമാരൻ എന്നിവ൪ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.