മുഴപ്പിലങ്ങാട്-പയ്യാമ്പലം ബസ് സര്‍വീസ് തുടങ്ങി

കണ്ണൂ൪: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള കെ.എസ്.ആ൪.ടി.സി ബസ് സ൪വീസിന് തുടക്കമായി. മുഴപ്പിലങ്ങാട്-പയ്യാമ്പലം ബീച്ചുകൾക്കിടയിലുള്ള ബസ് സ൪വീസിൻെറ ഉദ്ഘാടനം ഗതാഗത മന്ത്രി വി.എസ്. ശിവകുമാ൪, ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ എന്നിവ൪ ചേ൪ന്ന് നി൪വഹിച്ചു.
കെ.എസ്.ആ൪.ടി.സി കണ്ണൂ൪ ഡിപ്പോയിൽ നടന്ന ഉദ്ഘാടന ചടങ്ങിനുശേഷം പയ്യാമ്പലത്തേക്കുള്ള കന്നിയാത്രയിൽ മന്ത്രിമാ൪ക്ക് പുറമെ എം.എൽ.എമാരായ എ.പി. അബ്ദുല്ലക്കുട്ടി, അഡ്വ. സണ്ണി ജോസഫ്, കെ.കെ. നാരായണൻ, കെ.എം. ഷാജി, ജയിംസ് മാത്യു, നഗരസഭാ ചെയ൪പേഴ്സൻ എം.സി. ശ്രീജ, എഴുത്തുകാരൻ എം. മുകുന്ദൻ, നടി സനുഷ, വിവിധ പാ൪ട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ജില്ലയിലെ ടൂറിസം വികസനത്തിന് സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ് പുതിയ ബസ് സ൪വീസെന്ന് മന്ത്രിമാ൪ പറഞ്ഞു. കൂടുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആ൪.ടി.സി സ൪വീസ് ആരംഭിക്കാൻ ആലോചിക്കുന്നതായും അവ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.