നെടുമ്പാശേരി: എ.ജി.നൽകിയ റിപ്പോ൪ട്ടിലെ അപാകതകൾ സൂഷ്മമായി പരിശോധിച്ച് പോരായ്മകളൊന്നുമില്ലാതെയാണ് സംസ്ഥാന സ൪ക്കാ൪ മുല്ലപെരിയാ൪ കേസിൽ പുതിയ റിപ്പോ൪ട്ട് ഹൈക്കോടതിയിൽ സമ൪പ്പിച്ചതെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ വ്യക്തമാക്കി. രാജ്യാന്തര വിമാനത്താവളത്തിൽ വാ൪ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൂ൪ക്കി ഐ.ഐ.ടി യിലെ വിദഗ്ധരെ കൊണ്ട് മുല്ലപെരിയാ൪ അണക്കെട്ടിൻെറ ഇപ്പോഴത്തെ അവസ്ഥ പരിശോധിപ്പിക്കുന്നതിന് മന്ത്രി പി.ജെ.ജോസഫ് ശ്രമം നടത്തിയിട്ടുീണ്ട്. മുല്ലപെരിയാ൪ പരിസരത്തെ അഞ്ച് പഞ്ചായത്തുകൾ വെളളത്തിനടിയിലാകുമെന്ന ഭീതിക്ക് പരിഹാരം കാണുന്നതിനുളള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ദുരന്തങ്ങൾ നേരിടുന്നതിൻെറ ഫണ്ടിൻെറ ദൗ൪ലഭ്യം പ്രശ്നമാണ്. കൂടുതൽ തുക ലഭ്യമാക്കുന്നതിനുളള പദ്ധതി കേന്ദ്രത്തിന് സമ൪പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.