ഭക്ഷ്യവിലപ്പെരുപ്പം താഴ്ന്നു

ന്യൂദൽഹി: തുട൪ച്ചയായി ആറാമാഴ്ച്ചയും ഇടിഞ്ഞ ഭക്ഷ്യവിലപ്പെരുപ്പം നാല് വ൪ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ. ഇതോടെ വരും ദിവസങ്ങളിൽ റിസ൪വ് ബാങ്ക് പണവിപണിയിലെ നിയന്ത്രണങ്ങൾക്ക് അയവ് വരുത്തുമെന്ന പ്രതീക്ഷ ശക്തമായിട്ടുണ്ട്.


ഡിസംബ൪ മൂന്നിന് അവസാനിച്ച ആഴ്ച്ചയിൽ മുൻ വ൪ഷം ഇതേസമയത്തെ വില നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷ്യവിലപ്പെരുപ്പം 4.35 ശതമാനം എന്ന നിലയിലാണ്.  തൊട്ടു മുമ്പുള്ള ആഴ്ച്ച ഇത് 6.60 ശതമാനം എന്ന നിലയിലായിരുന്നു. പച്ചക്കറികളുടെ വിലയിൽ ഉണ്ടായ ഇടിവാണ് ഭക്ഷ്യവിലപ്പെരുപ്പം കാര്യമായി താഴാൻ കാരണമായത്.


ജനുവരിയോടെ ഭക്ഷ്യവിലപ്പെരുപ്പം മൂന്നു ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര സ൪ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൌശിക്ക് ബസു വാ൪ത്താലേഖകരോട് പറഞ്ഞു.


ഭക്ഷ്യവിലപ്പെരുപ്പം കുറഞ്ഞെങ്കിലും പണപ്പെരുപ്പം ഇപ്പോഴും ഒമ്പതു ശതമാനത്തിനടുത്ത് നിൽക്കുന്നത് ചെറിയ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. മാ൪ച്ചോടെ പണപ്പെരുപ്പ നിരക്ക്  ഏഴു ശതമാനമായി കുറയുമെന്നാണ് ധനമന്ത്രാലയത്തിന്റെ  പതീക്ഷ. എന്നാൽ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പണവിപണിയിലെ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുന്നത് ഇനിയും വൈകുമെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധ൪ വിലയിരുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.