പുതിയ ഡാം ഏക പോംവഴിയെന്ന് സര്‍ക്കാര്‍

കൊച്ചി: മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ജല നിരപ്പ് 136 അടിയാക്കുന്നതു പോലും ഡാമിൻെറ സുരക്ഷിത്വത്തിന് ഭീഷണിയാണെന്ന് കാണിച്ച് സ൪ക്കാ൪ ഹൈകോടതിയിൽ പുതിയ പ്രസ്താവന സമ൪പ്പിച്ചു. നിരവധി തവണ അറ്റകുറ്റപണി നടന്നിട്ടുണ്ടെങ്കിലും ഇടക്കിടെ ഉണ്ടാകുന്ന ഭൂചലനങ്ങളെ പ്രതിരോധിക്കാൻ മാത്രം അണക്കെട്ട് സുരക്ഷിതമല്ളെന്ന് പ്രസ്താവനയിൽ പറയുന്നു.

തമിഴ്നാടുമായുള്ള കരാ൪ പൂ൪ത്തിയാകാൻ ഇനിയും 883 വ൪ഷമുണ്ട്. അതുകൊണ്ട് പുതിയ ഡാം നി൪മിച്ചേ പറ്റൂവെന്ന് സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു. ഡിസംബ൪ രണ്ടിന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരുകയും സ്ഥിതിഗതി വിലയിരുത്തുകയും ചെയ്തതതാണെന്ന് എ.ജി സമ൪പ്പിച്ച പ്രസ്താവനയിൽ പറയുന്നു. നേരത്തെ സ൪ക്കാ൪ നൽകിയ സത്യവാങ്മൂലം വിവാദമായ സാഹചര്യത്തിലാണ് പുതിയ പ്രസ്താവന നൽകിയത്.

സ൪ക്കാരിൻെറ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുന്നുണ്ടെങ്കിലും ക്രിയാത്മക നടപടികളുണ്ടാകുന്നില്ളെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആ൪ രാമചന്ദ്ര മേനോനും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.