വീട്ടമ്മയുടെ പേരില്‍ ലോണെടുത്ത് 25 ലക്ഷം തട്ടി: രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: വീട്ടമ്മയെ കബളിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ രണ്ടുപേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്തു.
കൊയിലാണ്ടി തിരുവങ്ങൂ൪ സ്വദേശി ശവക്കണ്ടിപറമ്പത്ത് ശ്രീനിവാസൻ (53),  മുചുകുന്ന് സ്വദേശി കുറോളിത്താഴം നിഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്.
പേരാമ്പ്ര സ്വദേശിനിയായ രാധാമണി ബാങ്കിൽനിന്ന് അഞ്ച് ലക്ഷം രൂപ ലോൺ എടുക്കാൻ  തൻെറ വീടടക്കമുള്ള 85 സെൻറ് സ്ഥലത്തിൻെറ ആധാരം ഇവ൪ക്ക് കൈമാറുകയായിരുന്നു.
 എന്നാൽ, പ്രതികൾ  യൂനിയൻ ബാങ്കിൻെറ നെല്ലിക്കോട് ശാഖയിൽ ആധാരം പണയപ്പെടുത്തി 30 ലക്ഷം രൂപ കൈപ്പറ്റുകയും ഇതിൽ അഞ്ചു ലക്ഷം രൂപ രാധാമണിക്ക് നൽകുകയും ചെയ്തു.  2009 ഡിസംബറിലാണ് സംഭവം.
കഴിഞ്ഞദിവസം 30 ലക്ഷത്തിൻെറ പലിശ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട്  ബാങ്കിൽനിന്ന് കത്ത് വന്നപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്.
പിടിയിലായവ൪ക്കു പുറമെ കാസ൪കോട്, പാലക്കാട് സ്വദേശികളായ മൂന്നുപേരും  ഇതിന്  പിന്നിലുണ്ടെന്ന് വീട്ടമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 2009ൽ ശ്രീനിവാസൻെറ നേതൃത്വത്തിൽ പയ്യോളിയിൽ തുടങ്ങിയ മിനറൽ വാട്ട൪ യൂനിറ്റിൻെറ വിപുലീകരണത്തിന് പണം നിക്ഷേപിക്കാൻ  തന്നെക്കൊണ്ട് ലോണെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നുവെന്നും ഇവ൪ പരാതിയിൽ പറയുന്നു.
പ്രതികളെ കുന്ദമംഗലം കോടതി റിമാൻഡ് ചെയ്തു.
മെഡിക്കൽ കോളജ് സി.ഐയുടെ ചുമതല വഹിക്കുന്ന ചേവായൂ൪ സി.ഐ പ്രകാശ് പടന്നയിലിനാണ് കേസിൻെറ അന്വേഷണ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.