ന്യൂദൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞ സാഹചര്യത്തിൽ എണ്ണക്കമ്പനികൾ പെട്രോൾ വില വ൪ധിപ്പിക്കാൻ സാധ്യത. ലിറ്ററിന് 65 പൈസ കൂട്ടാനാണ് സാധ്യത. വെള്ളിയാഴ്ച അ൪ധരാത്രിയോടെ പുതുക്കിയ നിരക്ക് നിലവിൽ വന്നേക്കും.
53.75 എന്ന നിലയിലേക്കാണ് ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ലിറ്ററിൻമേൽ രണ്ട് രൂപയുടെ വ൪ധന വേണമെന്നാണ് എണ്ണകമ്പനികളുടെ ആവശ്യം. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് അധികരൂപ നൽകേണ്ടി വരുന്നു എന്നാണ് കമ്പനികളുടെ വാദം. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില വ൪ധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.