ടൊറാന്റോ: ലിബറൽ പാർട്ടിയുടെ പുതിയ മുഖമായ മാർക്ക് കാർണി കാനഡയുടെ 24ാമത്തെ പ്രധാന മന്ത്രിയായി അധികാരമേറ്റു. 13 പുരുഷൻമാരും 11 സ്ത്രീകളുമാണ് പുതിയ കാബിനറ്റിലുള്ളത്. ജസ്റ്റിൻ ട്രൂഡോയുടെ കാബിനറ്റിൽ 39 പേരായിരുന്നു. ഇൻഫർമേഷൻ, സയൻസ്, ഇന്നവേഷൻ മന്ത്രി ആയിട്ടാണ് 58 കാരിയായ അനിത ആനന്ദ് നിയമിക്കപ്പെട്ടിരിക്കുന്നത്. കാനഡ പ്രധാന മന്ത്രിയുടെ പുതിയ കാബിനറ്റിൽ രണ്ട് ഇന്ത്യൻ വനിതകൾ ഇടം പിടിച്ചിരിക്കുകയാണ് . അതിലൊരാൾ പാർലമന്റെ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും. ഇന്തോ-കനേഡിയൻ വംശജയായ അനിത ആനന്ദ് , ഡൽഹിയിൽ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ കമൽ ഖേര എന്നിവരാണ് കാബിനറ്റിലെ ഇന്ത്യൻ സാന്നിധ്യം.
2019 ലാണ് ഒക്കാവയിൽ നിന്ന് പാർലമന്റെിലേക്ക് അനിത തിരഞ്ഞെടുക്കപ്പെടുന്നത്. മുമ്പ് ട്രഷറി ബോർഡ് പ്രസിഡന്റായും ദേശീയ പ്രതിരോധമന്ത്രിയായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്.
പി.ടി.ഐ യിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഇന്ത്യയിൽ ജനിച്ച കമൽ ഖേര സകൂൾ കാലഘട്ടത്തിലാണ് മാതാ പിതാക്കളോടൊപ്പം കാനഡയിലേക്ക് കുടിയേറുന്നത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ച്ലർ ഓഫ് സയൻസിൽ ബിരുദം നേടി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് നഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി കാലത്ത് കാനഡയുടെ ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിരുന്നു. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് ഖേര. അന്താരാഷ്ട്ര വികസന മന്തിയുടെ സെക്രട്ടറിയായും, നാഷണൽ റവന്യൂ മന്ത്രിയുടെ പാർലമന്റെറി സെക്രട്ടറിയായും ആരോഗ്യ മന്ത്രിയുടെ പാർലമെൻററി സെക്രട്ടറിയായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.