മുതിർന്ന സി.പി.എം നേതാവ്​ ശ്യാമൾ ചക്രബർത്തി കോവിഡ്​ ബാധിച്ച്​ മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുതിർന്ന സി.പി.എം നേതാവും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമൾ ചക്രബർത്തി അന്തരിച്ചു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച ഉച്ചയോടെ കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

പശ്ചിമ ബംഗാളിലെ തൊഴിലാളി യൂണിയൻ നേതാവ്​ കൂടിയായിരുന്നു ശ്യാമൾ ചക്രബർത്തി. നേതാവിൻെറ മരണത്തിൽ സി.പി.എം അനുശോചനമറിയിച്ച്​ ട്വീറ്റ്​ ചെയ്​തു.

''സഖാവ്​ ശ്യാമൾ ചക്രബർത്തിയുടെ മരണത്തിൽ അഘാതമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം മുതിർന്ന തൊഴിലാളി യൂണിയൻ നേതാവും മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. ഇന്ന്​ രാജ്യത്തെ തൊഴിലാളി വർഗത്തിനും ഇടത്​ പ്രസ്​ഥാനത്തിനും സുപ്രധാന ശബ്​ദം നഷ്​ടമായി.'' -സി.പി.എം ട്വീറ്റ്​ ചെയ്​തു.  

Tags:    
News Summary - Veteran Bengal CPM leader Shyamal Chakraborty dies of coronavirus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.