Posted On
date_range Updated On
date_range ഇന്ത്യയിൽ 24 മണിക്കൂറിനിടെ നടത്തിയത് 6.6ലക്ഷം കോവിഡ് ടെസ്റ്റ്
ഇന്ത്യയിൽ 24 മണിക്കൂറിനിടെ നടത്തിയത് 6.6ലക്ഷം കോവിഡ് ടെസ്റ്റ്ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 661715 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ആദ്യമായാണ് ഒരു ദിവസത്തിനുള്ളിൽ ഇത്രയും കോവിഡ് ടെസ്റ്റുകൾ നടത്തുന്നത്.
രാജ്യത്ത് ഇതുവരെ 2,08,64206 സാമ്പിളുകൾ പരിശോധിച്ചതായാണ് റിപ്പോർട്ട്. പരിശോധന വർധിപ്പിക്കുക, ഫലപ്രദമായ ചികിത്സ നൽകുക എന്നതിനാണ് ആരോഗ്യമന്ത്രാലയം ഊന്നൽ നൽകുന്നതെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാജ്യത്ത് 52,972 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. രോഗബാധയെ തുടർന്ന് 38,135 പേർക്കാണ് ജീവൻ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.