സ്വവർഗ ​പ്രേമികളെ ഭിന്നലിംഗക്കാരായി കാണാൻ കഴിയില്ല: സുപ്രീം കോടതി

ന്യൂഡൽഹി: സ്വവര്‍ഗാനുരാഗികളെ മൂന്നാം ലിംഗക്കാരായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ശാരീരികമായി പ്രത്യേകതയുള്ളവരെ മാത്രമേ മൂന്നാം ലിംഗക്കാരായി പരിഗണിക്കാനാവുകയുള്ളുവെന്നും കോടതി വ്യക്​തമാക്കി. ജന്മനാ ശാരീരിക പ്രത്യേകതയുള്ളവരെയാണ് മൂന്നാം ലിംഗക്കാരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവുക. സ്വവര്‍ഗാനുരാഗികള്‍ക്ക് മൂന്നാം ലിംഗക്കാര്‍ക്ക് നല്‍കേണ്ട പിന്നോക്ക പരിരക്ഷ നല്‍കേണ്ടതുണ്ടോ എന്ന് സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കത്തിലാണ് സുപ്രീം കോടതി നിരീക്ഷണം.

സ്വവര്‍ഗാനുരാഗികളെ ഭിന്നലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന കേന്ദ്രത്തിന്റെ അപേക്ഷയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തര്‍ക്കത്തിനിടയില്‍ മൂന്നാംലിംഗക്കാര്‍ക്ക് നല്‍കേണ്ട പരിരക്ഷ വൈകിപ്പിക്കുന്നതിന് കേന്ദ്രത്തെ സുപ്രീംകോടതി ശാസിക്കുകയും ചെയ്തു.

ലെസ്ബിയന്‍, ഗേ, തുടങ്ങി സ്വവര്‍ഗാനുരാഗികളേയും ഉഭയലൈംഗികതയുള്ളവരേയും മൂന്നാംലിംഗക്കാരായി കാണാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. 2014ലെ ട്രാന്‍സ്‌ജെന്‍ഡര്‍ ഉത്തരവില്‍ മാറ്റമോ ഭേദഗതിയോ വരുത്തുന്നത് സുപ്രീംകോടതി നിരസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.