ന്യൂഡല്‍ഹി: ജമ്മു– കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് സംഭവിച്ചത് ചരിത്രപരമായ മണ്ടത്തമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇന്ത്യ വിഭജിക്കപ്പെട്ടതിനു പിന്നില്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിൽ ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു അമിത് ഷായുടെ അഭിപ്രായ പ്രകടനം.
1948 ല്‍ പാകിസ്താൻ പിന്തുണയോടെ ഗോത്രവര്‍ഗക്കാര്‍ കശ്മീര്‍ ആക്രമിച്ചപ്പോള്‍ നെഹ്‌റു താൽകാലിക വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍ ഇന്ന് കശ്മീര്‍ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. പെെട്ടന്നെടുത്ത തീരുമാനത്തിെൻറ കാരണത്തെ കുറിച്ച് ഇന്നും ആർക്കും അറിയില്ല. ഒരു രാജ്യത്തിന്റെ നേതാവും ഇങ്ങനെയൊരു ചരിത്രപരമായ മണ്ടത്തം കാണിക്കില്ലെന്നും നെഹ്റുവിെൻറ പ്രതിഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമായായിരുന്നു ആ തീരുമാനമെന്നും അമിത് ഷാ പറഞ്ഞു. പരിപാടിയിൽ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിയും പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.