ഹൈദരബാദ്: ഹൈദരബാദിെൻറ വിവിധ ഭാഗങ്ങിൽ നടത്തിയ റെയ്ഡിൽ െഎ.എസ് പ്രവർത്തകരെന്ന സംശയത്തെ തുടർന്ന് നാല് പേരെ എൻ.െഎ.എ കസ്റ്റഡിയിലെടുത്തു. ഹൈദരബാദിലെ പഴയ ക്വാർേട്ടഴ്സിൽ നടത്തിയ റെയ്ഡിലാണ് നാലംഘ സംഘത്തെ അറസ്റ്റ് ചെയ്തത്. സ്ഫോടക വസ്തുക്കൾ, ആയുധങ്ങൾ എന്നിവ സംഘത്തിെൻറ കൈയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിന് ഇടയിലാണ് എന്‍.ഐ.എ വ്യാപക തെരച്ചില്‍ നടത്തിയത്. മൂന്നാഴ്ചയായി അഭിഭാഷകര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് നിരോധനാജ്ഞ പലയിടങ്ങളിലും നിലവിലുള്ളത്. ഇൗ വർഷം തുടക്കത്തിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് എൻ.െഎ.എ 14െഎ.എസ് അനുഭാവികളെ പിടികൂടിയിരുന്നു. ഹൈദരബാദിൽ നിന്നുള്ള രണ്ടു പേരും ഇതിൽ ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.