???? ????? ??????? ?????????????????

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ഇന്ന് വിധി

അഹ്​മദാബാദ്: ഗുജറാത്ത്​ വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ ഇന്ന്​ വിധിപ്രഖ്യാപനം  ഉണ്ടായേക്കും. പ്രത്യേക എസ്.ഐ.ടി കോടതിയാണ് വിധി പുറപ്പെടുവിക്കുക. 2002ലെ ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ്​ ഗുൽബർഗയിൽ നടന്നത്​. മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍  കൊല്ലപ്പെട്ടത്.

കേസില്‍ ബിജെപി കോർപറേഷൻ കൗൺസിലറായ ബിപിൻ പ​േട്ടൽ അടക്കം 66 പേര്‍ കുറ്റാരോപിതരാണ്. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ആസൂത്രിതമായി നടത്തിയതാണ് ഈ കൂട്ടക്കൊലയെന്ന് ഇരകളുടെ അഭിഭാഷകന്‍ വിചാരണക്കിടെ വാദിച്ചിരുന്നു.

സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍െറ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അന്വേഷിച്ച കേസിലെ   വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22ന്  പൂര്‍ത്തിയായിരുന്നു.  തുടര്‍ന്ന് വിധി മേയ് 31നകം പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.  

ഗുൽബർഗ്​ സൊസൈറ്റിയിൽ തകർക്കപ്പെട്ട വീടകൾ
 

ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ്​ ഗുൽബർഗ്​ സൊസൈറ്റിയിൽ നടന്നത്​. 29 ബംഗ്ലാവുകളും 10 അപാർട്​​െമൻറുകളുമടങ്ങുന്ന ഗുൽബർഗ്​ ​ഹൗസിങ്​ സൊസൈറ്റിയിൽ ഭൂരിഭാഗവും മുസ്​ലിംകളാണ്​ താമസിച്ചിരുന്നത്​. ഗോധ്ര തീവെപ്പിന്​ പിന്നാലെ 2002 ഫെബ്രുവരി 28  നാണ്​ 20,000ത്തോളം വരുന്ന ആൾക്കൂട്ടം വീടുകൾ ആക്രമിച്ച്​​ കൂട്ടക്കൊല നടത്തിയത്​. മുന്‍ കോണ്‍ഗ്രസ് എം.പിയായരുന്ന ഇഹ്സാന്‍ ജാഫരി അക്രമികളിൽ നിന്ന്​ രക്ഷതേടി രാഷ്​ട്രീയ നേതാക്കളെയും ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല.

ഗുജറാത്ത്​ വംശഹത്യയിലെ ഏറ്റവും വലിയ കൂട്ടക്കുരുതി നടന്ന നരോദ പാട്യയിൽ 126 പേരാണ്​ കൊല്ലപ്പെട്ടത്​. ഈ കേസിൽ മുൻ മന്ത്രി മായാ കോട്നാനി അടക്കം 32 പേരെ ശിക്ഷിച്ചുകൊണ്ട്​  2012 ആഗസ്റ്റിൽ ​േകാടതി വിധി പ്രഖ്യാപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.