2000 കോടിയുടെ എഫ്രഡിന്‍ വേട്ട: മുഖ്യപ്രതി പിടിയില്‍

താണെ: മഹാരാഷ്ട്രയിലെ സോലാപുരില്‍ 2000 കോടി വിലമതിക്കുന്ന എഫ്രഡിന്‍ പിടികൂടിയ സംഭവത്തില്‍ മുഖ്യകണ്ണി അറസ്റ്റില്‍. കഴിഞ്ഞ ഏപ്രിലില്‍ എവോണ്‍ ലൈഫ്സയന്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് 18.5 ടണ്‍ എഫ്രഡിന്‍ പിടികൂടിയ കേസിലാണ് ജയ്മുഖി അറസ്റ്റിലായത്. നൈജീരിയന്‍ മയക്കുമരുന്ന് കടത്തുകാരനെ പിടികൂടിയപ്പോഴാണ് വമ്പന്‍ മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ച് വിവരമറിഞ്ഞത്.മയക്കുമരുന്നായും ഉപയോഗിക്കാവുന്ന ഒൗഷധമാണ് എഫ്രഡിന്‍.

ഉത്തര്‍പ്രദേശില്‍ നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ഗോരഖ്പുരില്‍നിന്ന് താണെ പൊലീസാണ് ജയ്മുഖിയെ പിടികൂടിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ പരാഗ് മനേരെ അറിയിച്ചു. പ്രതി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. എവോണ്‍ ലൈഫ്സയന്‍സ് ഓപറേഷന്‍സ് മാനേജറടക്കം ഒമ്പതു പ്രതികള്‍ നേരത്തേ അറ്റ്റിലായിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരനായ വിക്കി ഗോസ്വാമിക്ക് കേസുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്‍ ബോളിവുഡ് നടിയുടെ പങ്കും അന്വേഷണത്തിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.