വിദ്വേഷ പ്രചാരണത്തിനെതിരെ പോപുലര്‍ ഫ്രണ്ട് കാമ്പയിന്‍

ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഒരുമാസം രാജ്യവ്യാപകമായ കാമ്പയിന്‍ നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തുണ്ടായ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങള്‍ സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിനും സഹിഷ്ണുതക്കും ഭീഷണിയായ സാഹചര്യത്തിലാണ് കാമ്പയിന്‍. ഗോസംരക്ഷണത്തിന്‍െറ പേരില്‍ ദലിതുകളും മുസ്ലിംകളും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുകയാണെന്നും ഇതുവഴിയുണ്ടാകുന്ന ധ്രുവീകരണം രാജ്യത്തിന്‍െറ അഖണ്ഡത തകര്‍ക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കന്യാകുമാരിയില്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ സമാപനം ഡല്‍ഹിയിലാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.