Posted On
date_range Updated On
date_range വിമാനത്തിൽ ബഹളംവെച്ച ആൾക്ക് തീവ്രവാദ ബന്ധമില്ലെന്ന്
മുംബൈ: ദുബൈ-കോഴിക്കോട് ഇൻഡിഗോ വിമാനത്തിനുള്ളിൽ ബഹളം വെച്ചതിനെ തുടർന്ന് മുബൈ പൊലീസിന്‍റെ പിടിയിലായ മലപ്പുറം പുളിക്കൽ സ്വദേശിക്ക് തീവ്രവാദ ബന്ധമില്ലെന്ന് സ്ഥിരീകരണം. സി.ഐ.എസ്.എഫിന്‍റെ ചോദ്യം ചെയ്യലിൽ ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സൂചനയുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാൾ വിമാനത്തിനുള്ളിൽ ഐ.എസ് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.
കോക്പിറ്റിന് സമീപത്ത് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ദുബൈ-കോഴിക്കോട് ഇൻഡിഗോ എയർലൈൻസ് വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. തുടർന്ന് ഇയാളെയും സഹായിയെയും സി.ഐ.എസ്.എഫിന് കൈമാറിയ ശേഷമാണ് വിമാനം കോഴിക്കോട്ടേക്ക് യാത്രതിരിച്ചത്.
ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.